Image

സേനാ ആസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കും: ആന്റണി

Published on 02 April, 2012
സേനാ ആസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കും: ആന്റണി
ന്യൂഡല്‍ഹി: രാജ്യത്തെ സേനാ ആസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുമെന്ന്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. ഇതുമൂലം ആയുധസംഭരണം വേഗത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സേനയ്‌ക്കാവശ്യമായ ഉപകരണങ്ങളുടെ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും വേഗത്തിലാക്കുന്ന കാര്യം പരിഗണിക്കണമെന്ന്‌ ആന്റണി ആവശ്യപ്പെട്ടു. വീഴ്‌ചകള്‍ക്ക്‌ ഉത്തരവാദികളെ കണെ്‌ടത്താനുതകും വിധത്തില്‍ ആയുധസംഭരണ നയം പുനഃക്രമീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കരസേനയുടെ ആയുധസംഭരണം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്‌ അടക്കമുള്ള മുതിര്‍ന്ന സേനാമേധാവകളും പ്രതിരോധ വകുപ്പ്‌ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക