Image

ദുബായിയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

Published on 06 September, 2018
ദുബായിയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ  യാത്രക്കാര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം
ദുബായ്‌: ദുബായില്‍നിന്ന്‌ ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം. 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്‌. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ്‌ ഫ്‌ലൈറ്റ്‌ 203 എയര്‍ബസ്‌ എ388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ്‌ അസ്വാസ്ഥ്യമനുഭവപ്പെട്ടത്‌. ഇതില്‍ പത്തുപേരെ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ വിമാനം ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ പിടിച്ചിട്ടു.

വിമാനജീവനക്കാരുള്‍പ്പെടെ നൂറോളംപേര്‍ക്ക്‌ അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ചുമയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക