Image

മഹാരാഷ്ട്ര പൊലീസിന്‌ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 06 September, 2018
 മഹാരാഷ്ട്ര പൊലീസിന്‌ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
ദില്ലി: ഭീമാ കോരേഗാവ്‌ കേസ്‌ അന്വേഷിക്കുന്ന പൂന അസിസ്റ്റന്റ്‌ കമ്മീഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുപ്രിം കോടതിക്ക്‌ എതിരെ ദുസൂചനകള്‍ നല്‍കി എന്ന്‌ ജസ്റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്‌. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അങ്ങനെ പറയാന്‍ പൂന അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്ക്‌ അധികാരം ഇല്ലെന്ന്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര പൊലീസിന്‌ വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ മാപ്പ്‌ പറഞ്ഞു. അറസ്റ്റില്‍ ആയ അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്‌തംബര്‍ 12 വരെ തുടരും. കേസിലെ കക്ഷികള്‍ക്ക്‌ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി.

പത്ര സമ്മേളനം നടത്തിയതിന്‌ മഹാരാഷ്ട്ര പൊലീസിനെതിരെ മുംബൈ ഹൈക്കോടതിയും രൂക്ഷ വിമര്‍ശനം ഉന്നയിട്ടിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെപ്പറ്റി വിശദീകരിക്കാന്‍ പത്ര സമ്മേളനം വിളിച്ചു കൂട്ടിയതിനെയാണ്‌ കോടതി വിമര്‍ശിച്ചത്‌. കേസ്‌ പൂണെ പോലീസില്‍ നിന്ന്‌ മാറ്റി എന്‍ ഐ എയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച ഹര്‍ജിപരിഗണിക്കവെയാണ്‌ കോടതി പോലീസിനെതിരെ തിരിഞ്ഞത്‌.

കേസ്‌ പൂണെ പോലീസില്‍ നിന്ന്‌ മാറ്റി എന്‍ ഐ എയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു സതീഷ്‌ സുര്‍ജിവ്‌ ഗയ്‌ക്ക്‌വാദ്‌ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിപരിഗണിക്കവെയാണ്‌ കോടതി പോലീസിനെതിരെ തിരിഞ്ഞത്‌. ഇപ്പോള്‍ നടന്ന അറസ്റ്റുകള്‍ ഭരണഘടനയ്‌ക്കും സാമാന്യ നീതിക്കും നിരക്കുന്നതല്ലെന്നും കേസ്‌ അന്വേഷണം എന്‍ഐഏയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഹര്‍ജി. കേസ്‌ ഇനി സെപ്‌തംബര്‍ 7ാംം തീയതി പരിഗണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക