Image

ബിജു സലീമിനെ നുണ പരിശോധനയ്‌ക്ക്‌ വിധേയനാക്കും

Published on 02 April, 2012
ബിജു സലീമിനെ നുണ പരിശോധനയ്‌ക്ക്‌ വിധേയനാക്കും
തിരുവനന്തപുരം: ഇ മെയില്‍ ചോര്‍ത്തല്‍ കേസില്‍ അറസ്റ്റിലായ എസ്‌.ഐ ബിജു സലീമിനെ നുണ പരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ അനുമതി. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ നുണ പരിശോധനയ്‌ക്ക്‌ അനുമതി നല്‍കിയത്‌.

തിരുവനന്തപുരം ഹൈടെക്‌ സെല്ലിലേക്ക്‌ ഇന്റലിജന്‍സ്‌ ആസ്ഥാനത്തുനിന്ന്‌ എസ്‌.പി അയച്ച കത്തും ഇമെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയ സംഭവമാണ്‌ വിവാദമായത്‌. പോലീസ്‌ അന്വേഷിക്കുന്ന ഒരാളില്‍ നിന്നു ലഭിച്ച 268 ഇമെയില്‍ വിലാസങ്ങളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു ഈ കത്ത്‌. എന്നാല്‍, ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ്‌ നിര്‍ദേശിച്ചുവെന്ന രീതിയില്‍ വന്ന വാര്‍ത്ത വിവാദമഴിച്ചുവിട്ടു. പോലീസ്‌ ഉദ്യോഗസ്ഥനായ പ്രതി അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും നുണ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട്‌ കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക