Image

ഇന്ധനവില വര്‍ദ്ധനവ്: തിങ്കളാഴ്ച ഭാരത് ബന്ദ്, പ്രക്ഷോപം ഏറ്റെടുത്ത് കോണ്‍ഗ്രസ്

Published on 06 September, 2018
ഇന്ധനവില വര്‍ദ്ധനവ്: തിങ്കളാഴ്ച ഭാരത് ബന്ദ്, പ്രക്ഷോപം ഏറ്റെടുത്ത് കോണ്‍ഗ്രസ്
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെയാവും ബന്ദ്. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന്‍ 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.

പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലീറ്റര്‍ പെട്രോളിനു കൊച്ചി നഗരത്തില്‍ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ. ഡീസല്‍ വിലയില്‍ 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക് പുറത്ത് 83 രൂപയാണ് വില

ഡീസലിന് 21 പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ലിറ്ററിന് 75 രൂപ 46 പൈസയാണ്. സപ്തംബറില്‍ മാസത്തില്‍ മാത്രം പെട്രോള്‍ വില വര്‍ധനവില്‍ ഒരു രൂപയോളം വര്‍ധിച്ചപ്പോള്‍ ഡീസലിന് 1.43 രൂപയാണ് വര്‍ധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ 82. 58 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. നഗരപരിധിക്ക് പുറത്ത് 83.50 രൂപ നല്‍കണം. ഡീസലിന് 76.55 രൂപയാണ്.കോഴിക്കോട് നഗരത്തില്‍ 82.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 76.25 രൂപയാണ് വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക