Image

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ അമേരിക്ക തിരികെ നല്‍കി

Published on 06 September, 2018
ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ അമേരിക്ക തിരികെ നല്‍കി
വാഷിങ്ങ്ടണ്‍: ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രണ്ട് പുരാതന വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നല്‍കി. 

ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. 12ാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലേതാണ് ഈ വിഗ്രഹം. അലബാമയിലെ ബര്‍മിങ്ങ്ഹാം മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിരിക്കുകയായിരുന്നു ഈ വിഗ്രഹം.

മഞ്ചുശ്രീ എന്നറിയപ്പെടുന്ന രണ്ടാമത്തെ വിഗ്രഹം ബീഹാറിലെ ബോധ്ഗയയില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്.വിഗ്രഹം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ അക്ലാന്‍ഡ് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നാണ് ഈ വിഗ്രഹം തിരിച്ചെത്തിക്കുന്നത്.

ന്യു യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിക്ക് മന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട്അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയര്‍ വിഗ്രഹങ്ങള്‍ കൈമാറി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക