Image

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നയിക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

ജിനേഷ് തമ്പി Published on 07 September, 2018
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നയിക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍  മിഡ് ലാന്‍ഡ് പാര്‍ക്ക്  സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍
ന്യൂജേഴ്‌സി :   നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം കൊടുക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന് മിഡ് ലാന്‍ഡ് പാര്‍ക്ക്  സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ്  ദേവാലയത്തില്‍  സെപ്റ്റംബര്‍  7 നു  തുടക്കം കുറിക്കും 

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയും , സെപ്റ്റംബര്‍ 8 ശനിയാഴ്ചയും ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രസംഗം നടത്തും. 

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച  ആരംഭം കുറിക്കുന്ന കണ്‍വെന്‍ഷനില്‍ വൈകിട്ട് ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരവും, അതിനെ തുടര്‍ന്ന്  7 :45 നു പള്ളിയിലെ ഗായകസംഘം നേതൃത്വം കൊടുക്കുന്ന ഭക്തിഗാനാലാപനവും , 8 മണിക്ക് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ സുവിശേഷ പ്രസംഗവും , 9 മണിക്ക് ആശീര്‍വാദവും ഡിന്നറും ക്രമീകരിച്ചിട്ടുണ്ട് 

സെപ്റ്റംബര്‍ 8 ശനിയാഴ്ച  വൈകിട്ട് 6 :30  നു സന്ധ്യാ നമസ്‌കാരവും, അതിനെ തുടര്‍ന്ന്  7 :15 നു പള്ളിയിലെ ഗായകസംഘം നേതൃത്വം കൊടുക്കുന്ന ഭക്തിഗാനാലാപനവും , 7 : 30 നു ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ സുവിശേഷ പ്രസംഗവും , 9 മണിക്ക് ആശീര്‍വാദവും ഡിന്നറും സജ്ജീകരിച്ചിട്ടുണ്ട് 

സെപ്റ്റംബര്‍ 9  ഞായറാഴ്ച രാവിലെ  9 മണിക്ക്  പ്രഭാത നമസ്‌കാരവും , 10 മണിക്ക്  ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയും , 12 മണിക്ക് ആശീവാദവും, അതിനെ തുടര്‍ന്ന്  ഉച്ച ഭക്ഷണത്തോടെ  കണ്‍വെന്‍ഷന് തിരശീല വീഴും. 

ഭക്തജനസമൂഹത്തോടു കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാനും ,ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തിരുമേനി നയിക്കുന്ന കണ്‍വെന്‍ഷനില്‍ വമ്പിച്ച ഭക്തജന പങ്കാളിത്തം  ഉറപ്പാക്കി കോണ്‍വെന്‍ഷനെ വമ്പിച്ച വിജയമാക്കാനും വിശ്വാസികളോട്  ഇടവക വികാരി ഫാ :ബാബു കെ മാത്യു അച്ഛന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ :ബാബു കെ മാത്യു : 201 562 6112 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക