Image

മുളയില്‍ കെട്ടിത്തൂക്കി 6 കിലോമീറ്റര്‍ ആശുപത്രിയിലേക്ക്‌ ചുമന്ന്‌ കൊണ്ടു പോയ ഗര്‍ഭിണി വഴിയില്‍ പ്രസവിച്ചു

Published on 07 September, 2018
മുളയില്‍ കെട്ടിത്തൂക്കി 6 കിലോമീറ്റര്‍ ആശുപത്രിയിലേക്ക്‌ ചുമന്ന്‌ കൊണ്ടു പോയ ഗര്‍ഭിണി വഴിയില്‍ പ്രസവിച്ചു
മുളങ്കൊകളില്‍ കെട്ടിത്തൂക്കി കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെക്ക്‌ ഗര്‍ഭിണിയുമായി പോകുന്ന നാട്ടുകാരുടെ വീഡിയോ പുറത്ത്‌. സംഭവത്തില്‍ പെണ്‍കുട്ടി വഴിയില്‍ പ്രസവിച്ചു.

കര്‍ണാടകയിലെ വിസിയനഗരം ജില്ലയിലെ ഗ്രാമത്തിലാണ്‌ സംഭവം.
ആശുപത്രിയിലേക്ക്‌ ചുമന്ന്‌ കൊണ്ടു പോകവേ, ഗര്‍ഭിണി പ്രസവിക്കുകയായിരുന്നു. വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മ എന്ന യുവതിയാണ്‌ വ!ഴി മധ്യേ പ്രസവിച്ചത്‌.

ദുര്‍ഘടമായ വ!ഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയില്ലെന്ന്‌ നേരത്തെ, അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു.എന്നാല്‍, അധികൃതര്‍ പരാതിയെ അവഗണിക്കുകയായിരുന്നു.

ആറു കിലോമീറ്ററുകളോളം ഗര്‍ഭിണിയെ ചുമന്നെങ്കിലും, പ്രസവവേദന കലശലായതിനെത്തുടര്‍ന്ന്‌ മുത്തമ്മ ഗ്രാമവാസികളായ സ്‌ത്രീകള്‍ ചേര്‍ന്ന്‌പ്ര സവത്തിനായി സഹായിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക