Image

ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിനെ ഫിയാകോന അഭിനന്ദിച്ചു

Published on 02 April, 2012
ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിനെ ഫിയാകോന അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഎന്‍ഓസി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് എബ്രഹാമിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക(ഫിയാകോന) അഭിനന്ദിച്ചു. 12 വര്‍ഷക്കാലം പ്രസിഡന്റായിരുന്ന ഡോ.സുരീന്ദര്‍ മല്‍ഹോത്രയ്ക്ക് പകരമാണ് ജോര്‍ജ് എബ്രഹാം ഐഎന്‍ഒസി പ്രസിഡന്റാവുന്നത്. സംഘടനയെ ശക്തമായും നേരായ മാര്‍ഗത്തിലൂടെയും മുന്നോട്ടു നയിക്കാന്‍ ജോര്‍ജ് എബ്രഹാമിന് കഴിയുമെന്ന് എഐസിസി സെക്രട്ടറിയും ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ ഡോ.കരണ്‍സിംഗിന് എഴുതിയ കത്തില്‍ ഫിയാകോന പ്രസിഡന്റ് എബ്രഹാം മാമ്മന്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് നേരിടുന്നതിനും അവയ്ക്ക് വ്യക്തമായ പരിഹാരം നിര്‍ദേശിക്കുന്നതിനുള്ള നേതൃഗുണം ജോര്‍ജ് എബ്രഹാമിനുണ്‌ടെന്ന് എബ്രഹാം മാമ്മന്‍ കത്തില്‍ വ്യക്തമാക്കി. ജോര്‍ജ് എബ്രഹാമിന്റെ നേതൃഗുണവും ആജ്ഞാശക്തിയുമുള്ള മറ്റൊരു വ്യക്തിയെ ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കുക പ്രയാസണാണ്. സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ അദ്ദേഹത്തിനാവും. അതിനായി എല്ലാ ആശംസകളും നേരുന്നുവെന്നും എബ്രഹാം മാമ്മന്‍ ഫിയാകോന വെ
ബ്‌ ‌സൈറ്റിലെ പ്രസിഡന്റോറിയല്‍ കോളത്തില്‍ വ്യക്തമാക്കി.

സ്‌കൂള്‍ കാലഘട്ടം മുതല്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ജോര്‍ജ് എബ്രഹാം 1968ലാണ് യുഎസിലെത്തിയത്. യുഎന്‍ ആസ്ഥാനത്ത് ചീഫ് ടെക്‌നോളജി ഓഫീസറായി അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഐഎന്‍ഒസിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി 
കൂടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക