Image

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയര്‍സിന്റെ കൈത്താങ്ങ്

ജഗത് കൃഷ്ണകുമാര്‍ Published on 08 September, 2018
അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയര്‍സിന്റെ കൈത്താങ്ങ്
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധനസഹായം  വൃക്ക സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന മലപ്പുറം ജില്ലയിലെ, തവനൂര്‍ സ്വദേശി അബൂബക്കറിന്റെ തുടര്‍ചികിത്സക്കായി നല്‍കി.  കഴിഞ്ഞ നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കുന്ന അബൂബക്കറിനു വേണ്ടി ധനസഹായം ബഹറിനില്‍ ഉള്ള കുടുംബസുഹൃത്ത് നസീറിന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജു കൈമാറി. പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയ ടിറ്റോ, പ്രജില്‍, അരുണ്‍, വൈശാഖ്, സോനു, മണിക്കുട്ടന്‍, വിഷ്ണു, തുളസിദാസ്, ശരത്, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ ചികിത്സയ്ക്കും, മരുന്നിനും പണമില്ലാതെ വിഷമിക്കുന്ന രോഗബാധിതനായ അബൂബക്കറിനു സുമനസ്സുകളുടെ സഹായം ഇനിയും ആവശ്യമാണ്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 00918086959045.

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയര്‍സിന്റെ കൈത്താങ്ങ്അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയര്‍സിന്റെ കൈത്താങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക