Image

അധീശത്വം നേടുക ഹിന്ദുക്കളുടെ ലക്ഷ്യമല്ലെന്നു ആര്‍.എസ്.എസ് മേധാവി

Published on 08 September, 2018
അധീശത്വം നേടുക ഹിന്ദുക്കളുടെ ലക്ഷ്യമല്ലെന്നു ആര്‍.എസ്.എസ് മേധാവി
ചിക്കാഗോ: ആരുടെയെങ്കിലും മേല്‍ അധീശത്വം നേടാനുള്ളആഗ്രഹം ഹിന്ദുക്കള്‍ക്കില്ലെന്ന് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. വിവേകാനന്ദന്റെ പ്രസംഗത്തിന്റെ 125-ം വാര്‍ഷികത്തോടന്‍ബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ (ഡബ്ല്യൂ.എച്ച്.സി) സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രമുഖ ഹൈന്ദവ നേതാക്കളടക്കം 2500 പേര്‍ പങ്കെടുക്കുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനത്തില്‍ പ്രസംഗിക്കും

ഒരു സമൂഹമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സമുദായത്തിന് അഭിവൃദ്ധിയുണ്ടാവൂവെന്നു ഭാഗവത്ത് പറഞ്ഞു. 

'ഒരു സിംഹം ഒറ്റക്കാണെങ്കില്‍ നായകള്‍ക്ക് അതിനെ ആക്രമിച്ച് കീഴടക്കാനും നശിപ്പിക്കാനും കഴിയും. ഈ യാഥാര്‍ഥ്യം മറന്നുപോകരുത്. ലോകത്ത് നന്മകള്‍ കൊണ്ടുവരണം.ഒരു കോളനിവാഴ്ചയുടെയും ഫലമല്ലഹിന്ദുസ്വാധീനം -ഭാഗവത് ചൂണ്ടിക്കാട്ടി

എസ്.പി. കോത്താരിയാണ് ഡബ്ല്യൂ.എച്ച്.സി അധ്യക്ഷന്‍.

ഹൈന്ദവാശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിച്ച നാലു സംഘടനകളെ സമ്മേളനം ആദരിച്ചു. അതി മനോഹരങ്ങളായ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബൊച്ചാസന്വാസി അക്ഷര്‍പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്.) ഗീതാ സാരം പഠിപ്പിക്കുന്ന ചിന്മയ മിഷന്‍, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഗോരഖ്പൂരിലെ ഗീതാ പ്രസ്, ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് ക്രിഷ്ണാ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) എന്നിവ. 
അധീശത്വം നേടുക ഹിന്ദുക്കളുടെ ലക്ഷ്യമല്ലെന്നു ആര്‍.എസ്.എസ് മേധാവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക