Image

ഡാലസില്‍ കനത്തമഴയും വെളളപ്പൊക്കവും: 3 മരണം

പി.പി. ചെറിയാന്‍ Published on 09 September, 2018
ഡാലസില്‍ കനത്തമഴയും വെളളപ്പൊക്കവും: 3 മരണം
ഡാലസ് - ഫോര്‍ട്ട് വര്‍ത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേര്‍ മരിച്ചതായി ഫോര്‍ട്ട് വര്‍ത്ത് പൊലീസ് പറഞ്ഞു. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അമ്മയും കുഞ്ഞും അറുപതു വയസുകാരനും മുങ്ങി മരിച്ചു.

വില്‍ബര്‍ഗറിനു സമീപം ശനിയാഴ്ച വൈകിട്ടാണ് അമ്മയും കുഞ്ഞും സഞ്ചരിച്ച വാഹനം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും രണ്ടു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീടു രണ്ടുപേരെയും വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫോര്‍ട്ട്‌വര്‍ത്ത് ഓക്ക്‌ഡെയ്‌ലിനും ക്രാവന്‍സിനും സമീപം മറ്റൊരു വാഹനം വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയാണ് അറുപതുകാരന്‍ മരിച്ചത്.

മരിച്ച മൂന്നുപേരുടെയും വിശദവിവരങ്ങള്‍ പൊലീസ് രാത്രിവരെ പുറത്തുവിട്ടിട്ടില്ല.. രാവിലെ മുതല്‍ ആരംഭിച്ച കനത്തമഴയ്ക്ക് രാത്രിയോടെ ശമനമായി.

ശനിയാഴ്ച കനത്തമഴയുണ്ടാകുമെന്ന് വെള്ളിയാഴ്ച തന്നെ നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവില മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുത ബന്ധം തകരാറിലായിട്ടുണ്ട്.
ഡാലസില്‍ കനത്തമഴയും വെളളപ്പൊക്കവും: 3 മരണംഡാലസില്‍ കനത്തമഴയും വെളളപ്പൊക്കവും: 3 മരണംഡാലസില്‍ കനത്തമഴയും വെളളപ്പൊക്കവും: 3 മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക