Image

കുടിയേറ്റക്കാര്‍ ആരെല്ലാം? (ബി ജോണ്‍ കുന്തറ)

Published on 09 September, 2018
കുടിയേറ്റക്കാര്‍ ആരെല്ലാം? (ബി ജോണ്‍ കുന്തറ)
ഈ വിഷയം ആധാരമാക്കി അനേകം ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ഇതായിരിക്കും പ്രധാന പ്രതിപാദ്യം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരസ്പരം കുറ്റപ്പെടുത്തി പൊതുജനത്തെ ഒരു ആശയക്കുഴപ്പത്തിലെത്തിക്കും. സത്യാവസ്ഥ മനസ്സിലാക്കാതെ പൊതുജനം വോട്ടുകളും രേഖപ്പെടുത്തും.

രാഷ്ട്രീയ അരങ്ങില്‍, ചര്‍ച്ചചെയ്യുന്ന ഒരു വസ്തുതയാണ്, അമേരിക്കയുടെ അതിര്‍ത്തികള്‍ എല്ലാവര്‍ക്കുമായി തുറന്നിടണമോ? ഒരുകൂട്ടര്‍ വാദിക്കുന്നു ഇന്ന് അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഐ .സി .സ് . (ഇമ്മിഗ്രേഷന്‍ കസ്റ്റംസ് ഏജന്‍സി) ആവശ്യമില്ല. തെക്കന്‍ രാജ്യങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍നിന്നും, മറ്റു പീഡനങ്ങളില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ എത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞുനിറുത്തരുത്.

അമേരിക്കഭൂഖണ്ഡത്തില്‍ തെക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല ദാരിദ്ര്യവും പീഡനവും ഉള്ളത് മറ്റനേകം രാജ്യങ്ങളിലും ഇതെല്ലാം സംഭവിക്കുന്നു. ആ രാജ്യങ്ങളില്‍ നിന്നും കരമാര്‍ഗം ഇവിടെത്താന്‍ പറ്റില്ല അവരെയും നാം സ്വീകരിക്കേണ്ടേ അഭയംനല്‍കേണ്ടേ?.അതിനായി വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും എടുത്തുകളയണ്ടേ?.

പ്യൂ പഠനം എന്നസംഘടന പ്രസിദ്ധീകരിച്ച കണക്കുകള്‍ ഇവിടെ സൂചിപ്പിക്കുന്നു. 2016 ല്‍ അമേരിക്ക 1 .2 മില്യണ്‍ ലീഗല്‍ കുടിയേയേറ്റക്കാരെ സ്വീകരിച്ചു.ഇതില്‍ മൂന്നില്‍ രണ്ടുഭാഗം കുടുബ കൂടിച്ചേരല്‍ വ്യവസ്ഥയില്‍.12 ശതമാനം ജോലി അടിസ്ഥാനമാക്കി, അഭയാത്രികള്‍ 10 ശതമാനം.4 ശതമാനം വൈവിധ്യം, അഥവാ നറുക്കെടുപ്പ്.3 ശതമാനം ശരണo തേടുന്നവര്‍.

ഓരോ വര്‍ഷവും 4 മില്യണില്‍ കൂടുതല്‍ അപേക്ഷകന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ്റിന്റ്റെ, കുടിയേറ്റ അവസരം കാത്തു നില്‍ക്കുന്ന പട്ടികയിലുണ്ട്.ഇതിനെല്ലാം പുറമെ 2017 ല്‍ 180000 H 1 B വിസക്കാരും, 250000 താല്‍ക്കാലിക ജോലി അനുവാദം നേടുന്നവരുo ഇവര്‍ ഒട്ടുമുക്കാലും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലകളില്‍.

ഈ രാജ്യത്തിന്റ്റെ തുടക്കം കുടിയേറ്റത്തില്‍ നിന്നും എന്നത് ഒരു ചരിത്രസത്യo. അമേരിക്കയിലെ ഇന്നത്തെ 323മേല്‍ ജനസംഖ്യയില്‍, 14 ശതമാനം, 43 മില്യണിനിലധികം നിയമാനുസൃതമായി കുടിയേറിയവര്‍ .ഇവരില്‍ നിന്നും ഉണ്ടായ സന്തതികളുടെ കണക്കെടുത്താല്‍, ശതമാനം 14 ല്‍ നിന്നും 27 ലേയ്ക്ക് ഉയരും.

രേഖകള്‍ ഇല്ലാതെ, അമേരിക്കയില്‍ താമസിക്കുന്നവരുടെ എണ്ണo 12 മില്യണിലധികമെന്നു പലേ കണക്കുകളും കാട്ടുന്നു, ഇത് രണ്ടു തരമായി തിരിക്കാം ഒന്ന് അതിര്‍ത്തികള്‍ പ്രധാനമായും തെക്കന്‍, ലംഘിച്ചു ഇവിടെത്തിയവര്‍ രണ്ട് പലേ വിസകളിലും പ്രവേശിച്ചിട്ട് കാലാവുധി കഴിഞ്ഞിട്ടും തിരികെ പോകാതെ നില്‍ക്കുന്നവര്‍. ഇതിലൊട്ടനവധി വര്‍ഷങ്ങളായി ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലെ ഇവിടെ കഴിയുന്നു.

2008 ല്‍ കോണ്‍ഗ്രസ് ഒരു കുടിയേറ്റ പരിഷ്‌കരണ നിയമം തെക്കന്‍ രാജ്യങ്ങള്‍ക്കുo കാനടക്കുമായി പാസാക്കി തൊട്ടുകിടക്കുന്ന രാജ്യങ്ങള്‍ക്കപ്പുറത്തുനിന്നും കുടിയേറുന്ന പ്രായപൂര്‍ത്തി എത്താത്തവരെ വിചാരണ കൂടാതെ ഈരാജ്യത്തുനിന്നും ബഹിഷ്‌ക്കരിച്ചുകൂടാ. എന്നാല്‍ ഈയൊരു പരിഗണന മെക്‌സിക്കന്‍ പൗരന്മാര്‍ക്കില്ല.

ഇത് നല്ലൊരുദ്ദേശം കണക്കിലെടുത്താണ് നടപ്പാക്കിയത് എന്നാല്‍ സംഭവിച്ചതോ കടകവിരുന്ധം. ഇന്നു നാം കാണുന്ന ഡാക്ക വിവാദവും ഡ്രീമേഴ്സ് ഇവിടെത്തുന്നത് മുകളില്‍ പറഞ്ഞ നിയമം ദുരുപയോഗപ്പെടുത്തി. മാതാപിതാക്കളെ കൂടാതെ അതിര്‍ത്തി കടക്കുന്ന കുട്ടികളുടെ എണ്ണം ആയിരങ്ങളായി ഉയര്‍ന്നു. ഈ കുഞ്ഞുങ്ങള്‍ അതിര്‍ത്തയിലെത്തിയാല്‍ പിന്നെ ഇവര്‍ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ കോടതിയുടെ കീഴിലായി ഇവരുടെ കേസു പരിശോധന നീണ്ടു നീണ്ടു പോകും അതിനിടെ പലരീതികളിലും ഈ കുട്ടികള്‍ കോടതിയുടെ സൂക്ഷിപ്പില്‍നിന്നും പുറത്തുചാടി ഒളിവില്‍ പോകുകയാണ്.

മറ്റൊരു സത്യാവസ്ഥ ആരും ഗൗരവം നല്‍കാത്തത് ഈ കുട്ടികള്‍ തെക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തയിലേയ്ക്കുള്ള പാരായണത്തില്‍, മാര്‍ഗ്ഗമദ്ധ്യേ ഇവര്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകളും ദുര്‍വ്വിനിയോഗവും, ജീവഹാനിയും. വിവരം പുറത്തുവന്നിരിക്കുന്നത്, 63 ശതമാനത്തിനപ്പുറം പാലായകര്‍ ഇതുപോലുള്ള ദുരുപയോഗങ്ങള്‍ക്ക് പാത്രമാകുന്നു.

ഇവിടെ എന്തുകൊണ്ട് തെക്കന്‍ രാജ്യങ്ങളും യു .ന്‍ ചൈല്‍ഡ് സംരക്ഷണ ഏജന്‍സികളും ഇടപെടുന്നില്ല? മാതാപിതാക്കളടക്കം അനേകര്‍ ഈ ചൈല്‍ഡ് കള്ളക്കടത്ത്, അവിഹിത വ്യാപാരങ്ങള്‍ക്ക് ഉത്തരവാദികള്‍. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഏതാണ്ട് 20000 ത്തിലധികംപേര്‍ക്ക് ഈ യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ തീര്‍ച്ചയായും മനുഷ്യ കള്ളക്കടത്തുകാര്‍ നടത്തുന്ന അതിദാരുണമായ പ്രവര്‍ത്തികളാണ് നടക്കുന്നത്. ഇത് ഒട്ടനവധി തെക്കന്‍ രാജ്യ ഭരണാധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്നു.

അമേരിക്ക നേരിടുന്നത് വെറും കുടിയേറ്റ പ്രശ്‌നം മാത്രമല്ല ഇതില്‍ രാജ്യ സുരക്ഷയും ഒളിയിരിക്കുന്നു . തെക്കനതിര്‍ത്തി ലംങ്ങിക്കുന്നതിനെത്തുന്നവരില്‍ ഒട്ടനവധി തെക്കന്‍ രാജ്ജ്യ മുഖംമൂടിധരിച്ച അന്യ രാജ്യക്കാര്‍. ഇവരില്‍ എത്രപേര്‍ ഈ രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്നതിന് എത്തുന്നു എന്നതും കണക്കിലെടുക്കണം.

ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍നിന്നും മിഡിലീസ്റ്റില്‍ നിന്നും റഷ്യവഴി തെക്കനമേരിക്കന്‍ രാജ്യങ്ങളില്‍ അനായാസേന അനേകര്‍ എത്തുന്നു എന്നതാണ് വാസ്തവം. ഇവരുടെയെല്ലാം ലക്ഷ്യം അമേരിക്കയില്‍ എത്തുക എന്നുമാത്രം. ഇവരുടെ ഉദ്ദേശശുദ്ധി എന്തെന്ന് ആര്‍ക്കറിയാം? ഇവര്‍ക്ക് വഴികളൊരുക്കുന്ന അനേക കച്ചവടക്കാര്‍, ഇടനിലക്കാരുണ്ട് ഇവര്‍ ഇതില്‍ സമ്പന്നരാകുന്നു.

അമേരിക്കയില്‍ എന്തുകൊണ്ട് ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, നടക്കുന്ന സംഭവങ്ങള്‍ എന്തെന്ന് നന്നായറിയാം എന്നിരുന്നാല്‍ ത്തന്നെയും ഒരു തുറന്ന മനസ്സോടെ കണ്ട് പരിസ്ഥിതികള്‍ മനസിലാക്കി ഈ രാജ്യത്ത് ഒരു പ്രായോഗിക നിയമം കുടിയേറ്റ മേഖലയില്‍ കൊണ്ടുവരുന്നതിന് സാധിക്കുന്നില്ല?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക