Image

മതം മാറ്റമല്ല മനം മാറ്റമാണാവശ്യം - പോള്‍ വിജയന്‍

പി പി ചെറിയാന്‍ Published on 10 September, 2018
മതം മാറ്റമല്ല മനം  മാറ്റമാണാവശ്യം - പോള്‍ വിജയന്‍
ഡാളസ്: നശ്വരമായ ലോകസുഖങ്ങള്‍ തേടി വിശാലമായ പാതയിലൂടെ അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനെ ചില പ്രത്യേക വിശ്വാസങ്ങള്‍ അടിച്ചേല്പിച്ചു മതം മാറ്റിയെടുക്കുന്നതിനല്ല മറിച്ച് ആടിയുലഞ്ഞ, അസ്ഥിരമായ മനസ്സിനെ മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായ ശ്രമമാണ് മതനേതാക്കന്മാരും, മതപ്രചാരകരും ഏറ്റെടുക്കേണ്ടതെന്ന് മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം സജീവ പ്രവര്‍ത്തകനും, സുവിശേഷകനുമായ പോള്‍ വിജയന്‍ പറഞ്ഞു.

മാര്‍ത്തോമ സേവികാസംഘവാരാചരണ സമാപന ദിനമായ സെപ്റ്റംബര്‍ 9 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വിശുദ്ധകുര്‍ബാന മദ്ധ്യേസ്വ ജീവിതാനുഭവങ്ങള്‍ പങ്കിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭവനത്തിലെ വിളക്കാണ് കുടുംബിനിയെന്നും, അന്ധകാരത്തിനൂടെ സഞ്ചരിക്കുന്നവരെ സത്യ പ്രകാശത്തിലേക്ക് നയികേകണ്ട ഉത്തരവാദിത്വം പ്രത്യേകിച്ചു സ്ത്രീകളില്‍ നിക്ഷിപ്തമാണെന്നും പോള്‍ വിജയന്‍ പറഞ്ഞു.

സെന്റ് പോള്‍സ് ഇടവക സന്ദര്‍ശിക്കാനെത്തിയ പോള്‍ വിജയനെ ഇടവകവികാരി റവ.മാത്യു ജോസഫ് അച്ചന്‍ പരിചയപ്പെടുത്തി.

സെവികാ സംഘവാര സമാപനദിനത്തില്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ സ്ത്രീകളാണ് വിവധ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. സെന്റ്‌പോള്‍സില്‍ വചന ശുശ്രൂഷ സാറാ ചെറിയന്‍ നിര്‍വഹിച്ചു. ദൈവിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് സാറടീച്ചര്‍ പറഞ്ഞു. സേവികാസംഘത്തിന്റെ വളര്‍ച്ചക്കും, പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകള്‍ താല്പര്യത്തോടെ മുന്നോട്ടുവരണമെന്നു ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
മതം മാറ്റമല്ല മനം  മാറ്റമാണാവശ്യം - പോള്‍ വിജയന്‍മതം മാറ്റമല്ല മനം  മാറ്റമാണാവശ്യം - പോള്‍ വിജയന്‍മതം മാറ്റമല്ല മനം  മാറ്റമാണാവശ്യം - പോള്‍ വിജയന്‍
Join WhatsApp News
മാറ്റത്തിനു തടസം മതം 2018-09-10 06:50:40

Nothing new, we have been hearing these types redundant pulpit preaching for centuries. The human is still the uncultured barbarian. Isn’t it being clear none of the religions can or could or did change the humans. Yes! Change must come from within. If it is not coming from within, it is false pretention, hypocrisy, deceiving & exploiting.  That is what all religions are.

Religion proved that it failed for the past 4 thousand years. Look at all the different religions we have. None are peaceful or civilized. All are organized corporate mafia. So, we need to throw all religions out of our life. Only Civil Laws & corrective actions can change the attitude of humans.

 What good is your religion if it degrades the vast % of humans the Women. Here & there; male dominated religion throws few crumbs of power to deceive women. All Women must be in equal status with men. Same pay, same opportunity.

 Let the churches & religious cults put Women in top as pope,catholicose, bishop, iman, poojary…..Ha, Ha….

 Remember the land of India which claims all the ‘Spirituality’ now……in the deep pit of ignorance.

None of the spiritual religions gave equal status to women & people of dark skin color. It was the British, in the 19 century who said India is SPIRITUAL. But India was not spiritual.  It was the British who stopped Sati, child marriage, race discrimination, and many such evils. Communism which originated as anti-religious is the current changer, but sad to see Communism is corrupted and has transformed into Fascist capitalism.

Yes, we need strong Civil Laws to stop evil. Laws will change the attitude of humans. We don’t need any religion, religion itself is evil- look at all the evils of religions, do not get fooled by their preaching’s.  Preaching- are just for the welfare and good life of the preachers- the deceivers & exploiters.

Judge them by their fruit, not by what they say.

andrew

ചെകുത്താൻ വേദമോതുന്നു 2018-09-10 16:53:12
ചെകുത്താൻ വേദമോതുന്നു 
പ്രസംഗപീഠത്തിൽ നിന്ന് 
'മാറണ്ടത് മതമല്ല' മനമാണെന്ന് 
പൊട്ടിച്ചിരിച്ചുപോയതു കേട്ടുഞാൻ
എന്റെ തലയ്ക്കകത്ത് ചിതലരിക്കുന്നു 
ആരോ ഇരുന്നു ചിരിക്കുന്നു 
ചെകുത്താന്റെ നയോപായ കൗശലം കണ്ട് 
പറച്ചിലൊന്ന് പ്രവർത്തി മറ്റൊന്ന് 
ഇതെന്തു വിരോധാഭാസം!
അറിയാതെ പറഞ്ഞുപോയി ഞാൻ 
ഇതുകേട്ടു ചെകുത്താൻ ചോദിച്ചു 
"നീ എനിക്കനുകൂലമോ പ്രതികൂലമോ ?"
ഞാൻ നിന്നു പരുങ്ങി ആരെന്നറിയാതെ ഞാൻ 
" ഇത്രയും നാൾ  നിന്നെ തലയിലേറ്റി നടന്നിട്ട് 
പെട്ടെന്ന് ഞാൻ എങ്ങനെ തള്ളും നിന്നെ 
എന്റെ  തലമണ്ട കാക്കുന്നു ഗുരുദേവനെ
മതം അതാണെന്റെ മതം 
അതില്ലാതെനിക്കൊരു മതവുമില്ല
അതില്ലാതിവിടെ ഒരു രസവുമില്ല 
അതിന്റെ മറവിലാണെന്റെ 
കുംബസാരവും രതിക്രീഡയും 
എനിക്ക് ചിരിക്കാനാണ് തോന്നുന്നത് 2018-09-10 20:56:29
ഞാൻ മതമാണ് 
ഞാനില്ലാതെ നിങ്ങളില്ല
നിങ്ങളുടെ തലമുറകൾ 
എന്റെ കയ്യിലാണ് പിറന്നു വീഴുന്നത് 
ഞാൻ സൃഷ്ടിച്ച ഏഴു കൂദാശയുടെ 
ഊരാക്കുടുക്കിലൂടെ കടന്ന് 
നീ അന്ത്യശാസം വലിക്കും 
അപ്പോൾ എന്റെ ദൂതന്മാർ 
നിങ്ങൾക്ക് അന്ത്യകൂദാശ നൽകും 
എനിക്കും പൊട്ടി ചിരിക്കാനാണ് തോന്നുന്നത് 
നീരീശ്വരന്മാരുടെ ആക്രോശങ്ങൾ കേൾക്കുമ്പോൾ 
പുതുമഴക്ക് പിറന്ന ഈയലുകൾ 
അന്ത്രയോസും അന്തപ്പനും 
നീയൊക്കെ ചാടിക്കോ 
ചാടിത്തുള്ളിക്കോ 
പക്ഷെ എന്നെ ഒതുക്കാൻ വന്നവർ 
അവരുടെ അന്ത്യം ഒന്ന് ചികഞ്ഞു നോക്കിക്കൊൾക 
മതം  അതൊരു ജീവിത ശൈലിയാണ് 
അതില്ലാതെ നിങ്ങൾ ഇല്ല 
നിങ്ങൾക്ക് അസ്ത്വത്വം ഇല്ല 
എന്റെ കുഞ്ഞാടുകൾ നിങ്ങളുടെ 
ഭവനങ്ങളിൽ മേയും 
അവർ നിങ്ങളുടെ സ്ത്രീകളോടൊത്ത് 
അന്തി ഉറങ്ങും. എന്റെ തോട്ടത്തിലെ 
കാവൽക്കാർ മാത്രമാണ് നിങ്ങൾ 
യജമാനൻ വരുമ്പോൾ നിങ്ങൾ അടിയന്മാർ 
തലവണങ്ങി ഒരടി പിൻപോട്ടു മാറി 
വായ് പൊത്തി വണങ്ങി നിൽക്കുക 
നിന്റെ വിധി നിർണ്ണയിക്കുന്ന യജമാനാണ് ഞാൻ 
മതമെന്ന യെജമാനൻ 
നിങ്ങളുടെ സ്വന്തം ദൈവം 2018-09-10 23:18:39
മതവും ചെകുത്താനും ഇങ്ങനെ ശണ്ഠ കൂടിയാൽ 
എന്റെ കാര്യം വെള്ളത്തിലാകും 
ഒരു മഹാ വെള്ളപ്പൊക്കത്തിൽ എനിക്ക് 
നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല 
ഞാൻ തന്നെ എങ്ങനെ രക്ഷപ്പെടണം എന്ന് 
ചിന്തിച്ചിരിക്കുകയായിരുന്നു 
എന്നോട് ക്ഷമിക്കും (. ദൈവം ജനങ്ങളോട് 
മാപ്പു പറയണ്ട കാലം -കലി കാലം )
ഇനി ഞാൻ എന്റെ പള്ളികളും ക്ഷേത്രങ്ങളും 
ഒന്ന് നേരെ ആക്കി പഴയ ബിസിനസ് എങ്ങനെ വീണ്ടെടുക്കും 
എന്നാലോചിച്ച് തല പുണ്ണാക്കികൊണ്ടിരിക്കുകയാണ് 
അതിന്റെ ഇടയ്ക്കാണ് ഇവന്മാരുടെ ശണ്ഠ .
നിങ്ങളെ ഞാൻ കാല കാലങ്ങളായി കാത്തു രക്ഷിച്ചു 
നിങ്ങൾ എനിക്ക് പണമായും സ്വർണ്ണമായും 
നൽകിയ നേർച്ച കാഴ്ച്ചകളിൽ ഞാൻ തികച്ചും തൃപ്‌തനാണ് 
മഴമാറി എല്ലാം ശാന്തമായി തുടങ്ങി 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എണ്ണി 
തിട്ടപ്പെടുത്താൻ കഴിയാത്ത വിധം  കണക്കില്ലാതെ 
സുനാമി പോലെയും ഓഖി പോലെയും  കരകവിഞ്ഞൊഴുകുകയാണ് 
എല്ലാം എന്റെ, നിങ്ങളുടെ സ്വന്തം ദൈവത്തിന്റെ അനുഗ്രഹം 
ശരണം അയ്യപ്പ, ഹല്ലേലുയ്യ ആമേൻ , അല്ലാഹു അകബര് 
നിങ്ങളുടെ നേർച്ച കാഴ്‌ചകൾ ഒന്നും നഷ്ടമായിട്ടില്ല 
എല്ലാം പല രൂപത്തിലും ഭാവത്തിലും പലയിടത്തും ഇരിപ്പുണ്ട് 
മഴ മാറി ജല പ്രളയം പോയി നിങ്ങൾക്ക് അനുഗ്രഹം വീണ്ടും 
പ്രാപിക്കണ്ടേ വരൂ മക്കളെ വരൂ എന്റെ പേരിൽ എവിടെയൊക്കെ 
അമ്പലങ്ങളും പള്ളികളും ഉണ്ടോ അവിടേക്ക് നിങ്ങൾ പോകുക 
നിങ്ങളെ,  നിങ്ങൾക്ക് ഉള്ളതൊക്കെയും ( പെൺകുട്ടികളും നല്ല 
ആണ്കുട്ടികളടക്കം ) എനിക്കായ് സമർപ്പിക്കുക 
ഗുരുവായൂരമ്പലം, ശബരിമല, മലയാറ്റൂർ പള്ളി 
എന്നിങ്ങനെയുള്ള എല്ലാ ദേവാലയങ്ങളും സന്ദർശിച്ച് 
നേര്ച്ച കാഴച്ചകൾ നടത്തു അനുഗ്രഹം പ്രാപിക്കു 
അഥവാ ഇതുപോലെ ഒരു വെള്ളംപ്പൊക്കം ഉണ്ടായാൽ 
ഞാൻ എന്റെ രണ്ടു ബറ്റാലിയൻ മുക്കവപ്പടയെയും 
നാലിരട്ടി ബോട്ടും എത്തിച്ച് നിങ്ങളെ രക്ഷിക്കും 
അപ്പോൾ പറഞ്ഞതുപോലെ നേര്ച്ച കാഴ്ചകൾ 
എനിക്ക് തരാൻ മടിക്കരുത് 
അതെ മതമല്ല മനുഷ്യരാണ് മാറേണ്ടത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക