Image

ക്രേസി റിച്ച് ഏഷ്യന്‍സ് : വലിയ വിജയമായ ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 September, 2018
ക്രേസി റിച്ച് ഏഷ്യന്‍സ് : വലിയ വിജയമായ   ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)
ഭൂപടം ചുരുങ്ങി എന്ന് വിശ്വസിക്കുവാനാണ് നമുക്ക് താല്‍പര്യം. എന്നാല്‍ ഓരോ യാഥാര്‍ത്ഥ്യത്തെയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുമ്പോള്‍ രാജ്യങ്ങളും ജനങ്ങളും സംസ്‌കാരങ്ങളും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ടെന്ന് തിരിച്ചറിയും. പൂവേര്‍ഷ്യന്‍ പശ്ചാത്തലത്തിലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ ഇടയ്ക്കിടെ തിയേറ്ററുകളില്‍ എത്താറുണ്ട്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരനിരയും അണിയറ പ്രവര്‍ത്തകരും മുഴുവന്‍ പൂര്‍വ ഏഷ്യന്‍, യൂറേഷ്യന്‍ ആയ ഒരു ഹോളിവുഡ് ചിത്രം പുറത്തുവരുന്നത്. 1993 ലെ ദജോയ് ലക്ക് ക്ലബ്ബായിരുന്നു ഈ വിശേഷണം അര്‍ഹിച്ച അവസാനചിത്രം ഇപ്പോള്‍ ക്രേസി റിച്ച് ഏഷ്യന്‍സ് ഈ യോഗ്യതകള്‍ അവകാശപ്പെടുന്നു.

കെവിന്‍ ക്വാനിന്റെ റൊമാന്റിക് കോമഡി(റോം കോം) വില്പനയില്‍ മുന്നിട്ടു നിന്ന ഒരു നോവലാണ്. ചലച്ചിത്രാവിഷ്‌കരണത്തില്‍ തിരക്കഥ രചിച്ച പീറ്റര്‍ ഷിയാറെലിയും അഡ്‌ലെലിമ്മും സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്. പറഞ്ഞ് പഴകിയ കണ്ടുമടുത്ത പ്രേമവും ത്രികോണ മെലോ ഡ്രാമ സിംഗപ്പൂരിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്നു. ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ് വലിയ വിജയമാവാന്‍ പശ്ചാത്തലവും ഹോളിവുഡിന് അനന്യമായ സംസ്‌കാരവും ഫലിതം നിറഞ്ഞ അവതരണവും കാരണമായി. ക്രേസി റിച്ച് ഏഷ്യന്‍സിലും ഇതേ ചേരുവകള്‍ ഉണ്ട്. മരു(പൂര്‍വ) ഏഷ്യന്‍ അമേരിക്കന്‍ എസ്‌കേപ്പിസമായി ചിത്രം വിശേഷിപ്പിക്കാം.

ചൈനീസ് വംശജയായ അമേരിക്കന്‍ എക്കണോമിക്‌സ് പ്രൊഫസര്‍ റോച്ചല്‍ ചൂ(കോണ്‍സ്റ്റന്‍സ് വൂ) കാമുകന്‍ നിക്ക് യംഗി(ഹെന്റി ഗോള്‍ഡിംഗ്)നൊപ്പം സിംഗപ്പൂരില്‍ എത്തുന്നു. നിക്ക് ഒരു വലിയ ധനിക കുടുംബത്തിലെ അംഗമാണെന്ന് പതുക്കെ പതുക്കെയാണവള്‍ മനസ്സിലാക്കുന്നത്. അവന്റെ ബന്ധുമിത്രാദികള്‍ റേച്ചല്‍ അവനെ വല വീശിപിടിച്ചതാണെന്ന രീതിയില്‍ പെരുമാറുന്നു. നിക്കിന്റെ അമ്മ എലിനോറി(മിഷെല്‍ യോഹ്) നിക്ക്-റേച്ചല്‍ ബന്ധം തകരണമെന്നാണ് ആഗ്രഹം. നിക്കിന്റെ കസിന്‍ അലിസ്‌റ്റെയര്‍ചെംഗ്(റെമിഹി) തെയ് വാനിലെ ഒരു വലിയ ഫിലിം നിര്‍മ്മാതാവാണ്. അയാളുടെ കാമുകി നടിയായ കിറ്റി പോംഗ് ആണ്. അലിസ്‌റ്റെയറിന്റെ സഹോദരന്‍ എഡ്ഡി ഒരു ബാങ്കറാണ്.

കുഴഞ്ഞു മറിയുന്ന വിവാഹ, വിവാഹേതര ബന്ധങ്ങള്‍ക്കിടയില്‍ റേച്ചലിനും നിക്കിനുമിടയില്‍ തെറ്റിദ്ധാരണയും വലിയ പ്രശ്‌നമാവുന്നു, എലിനോര്‍ റേച്ചലിനെ കുറിച്ചന്വേഷിക്കുവാന്‍ ഒരു സ്വകാര്യ ഡിറ്റക്ടീവിനെ നിയോഗിക്കുന്നു, റേച്ചലിന്റെ അമ്മയുടെ മുന്‍ വിവാഹവും അച്ഛന്റെ അമേരിക്കയിലേയ്ക്കും പലയാനം ചെയ്തതും ഒരു പാര്‍ട്ടിയില്‍ വച്ച് എലിനോര്‍ വെളിപ്പെടുത്തുന്നു. റേച്ചല്‍ പാര്‍ട്ടി വിട്ട് പോകുന്നു. നിക്ക് ഒരു വിവാഹമോഹിതരവുമായി റേച്ചലിനെ സമീപിക്കുന്ന റേച്ചല്‍ വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നു. താന്‍ കാരണം നിക്കിനെ കുടുംബാംഗങ്ങള്‍ തള്ളിപ്പറയുന്നത് തനിക്ക് സ്വീകരിക്കാനാവില്ല എന്ന് പറയുന്നു. ഒരു ചീട്ട് കളിയില്‍ എലിനോറിന് വേണ്ടി റേച്ചല്‍ തോറ്റ് കൊടുക്കുന്നു. റേച്ചലും കെറിയും ന്യൂയോര്‍ക്കിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍ പ്‌ളെയിനില്‍ വച്ച് നിക്ക് വീണ്ടും റേച്ചലിന്റെ നേര്‍ക്ക് വിവാഹമോതിരം നീട്ടുന്നു. ഇത്തവണ റേച്ചല്‍ അത് സ്വീകരിക്കുന്നു.

വീണ്ടും ചില നാടകീയ രംഗങ്ങള്‍ക്ക് ശേഷം നിക്ക് റേച്ചലിന് ഒരു റൂപ് ടോപ് പാര്‍ട്ടി ന്ല്‍കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന സല്‍ക്കാരത്തില്‍ റേച്ച്-നിക്ക് വിവാഹ വിളംബരം ഉണ്ടാകുന്നു. പശ്ചാത്തലത്തില്‍ ആകാശത്ത് ഉയരുന്ന കമ്പക്കെട്ടുകള്‍. കെട്ട്പിണഞ്ഞ് കിടക്കുന്ന തിരക്കഥയില്‍ വികാരഭരിതരംഗങ്ങള്‍ക്ക് ക്ഷാമമുണ്ട്. തിരക്കഥയിലെ വലിയ പോരായ്മ ഇതുതന്നെയാണ്.

അഭിനേതാക്കളുടെ പ്രകടനത്തില്‍ എടുത്ത് പറയത്തക്കതായി ഒന്നും ഇല്ല. ലളിതമായി, സ്വീകാര്യമായി അമേരിക്കന്‍ ചലച്ചിത്ര പ്രേക്ഷകര്‍ക്ക് മുന്നില്‍ മറ്റൊരു ലോകം തുറക്കുവാന്‍ സംവിധായകന്‍ ജോണ്‍ എം.ചൂ നടത്തിയ ശ്രമം ശ്ലാഘനീയമാണ്.
ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് മാധ്യമങ്ങല്‍ നല്‍കിയിരിക്കുന്നത്. ചില ആസ്വാദനങ്ങളില്‍ ഓസ്‌കര്‍ സാധ്യത വരെ പ്രവചിക്കുമ്പോള്‍ ഇങ്ങനെ ഒരു ചിത്രം വിലയിരുത്തപ്പെടേണ്ടതല്ല എന്ന സമീപനം സ്വീകരിച്ച മുഖ്യധാരാമാധ്യമങ്ങളും ഉണ്ട്. ബിഗ്ഫാറ്റ് ഗ്രീക്ക് വെഡിംഗിന്റെ അത്രയും സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ക്രേസി റിച്ച് ഏഷ്യന്‍സ് സാമ്പത്തിക നഷ്ടം നേടുന്ന ഒരു ഹോളിവുഡ് ചിത്രം ആവില്ല.

ക്രേസി റിച്ച് ഏഷ്യന്‍സ് : വലിയ വിജയമായ   ഹോളിവുഡ് ചിത്രം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക