ന്യൂദല്‍ഹി: രാജ്യത്തെ
നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സമയമായെന്ന് മുന്‍
പ്രധാനമന്ത്രി മന്മോഹന് സിംഗ്. മോദി സര്‍ക്കാര്‍ എല്ലാ പരിധികളും
ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ
കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് പ്രതിഷേധ
യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെ
പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ വൈരം മറന്ന് യോജിക്കണം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിന് ഒരുമിച്ച്
നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും കര്‍ഷകരുടേയും
യുവാക്കളുടേയും നിലവിളികള്‍ ഉയരുകയാണ്. അധികാരത്തിലെത്തിയപ്പോള്‍ നല്കിയ
വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും
മന്മോഹന് സിംഗ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല