Image

മകന്റ വിവാഹനിശ്ചയത്തിന്‌ ചെന്നിത്തല എത്തിയത്‌ സ്‌കൂട്ടറില്‍

Published on 10 September, 2018
മകന്റ വിവാഹനിശ്ചയത്തിന്‌ ചെന്നിത്തല എത്തിയത്‌ സ്‌കൂട്ടറില്‍
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ മകന്റെ വിവാഹനിശ്ചയത്തിന്‌ സ്‌കൂട്ടറിലെത്തി പങ്കെടുത്ത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാലാണ്‌ ഇന്നുതന്നെ നടത്തിയത്‌.

കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്‌തുള്ള വേറിട്ട പ്രതിഷേധത്തിന്‌ ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തി. അതിഥികള്‍ കാറിലെത്തിയപ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ വരന്റെ പിതാവിനെ കണ്ട്‌ ബന്ധുക്കള്‍ അമ്‌ബരന്നു.

രമേശ്‌ ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടേ  മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമായിരുന്നു ഇന്ന്‌. രോഹിത്ത്‌ അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്‌. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ്‌ മാറ്റി വയ്‌ക്കാതിരുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക