Image

കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് തന്നെ; കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗത മന്ത്രി

Published on 10 September, 2018
കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് തന്നെ; കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാതെ മറ്റു വഴിയില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നഷ്ടം താങ്ങാന്‍ കഴിയാതെ മുന്നോട്ടുപോകുന്ന കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ചാര്‍ജ് വര്‍ധനയ്ക്ക് പിന്നാലെ ഡീസലിന് ലിറ്ററിന് 10 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്‍പ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്‌മെന്റ് ഓരോ ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ വ്യാപകമായി ഷെഡ്യൂളുകല്‍ വെട്ടിക്കുറച്ചതോടെ കോര്‍പ്പറേഷന്‍ ഉത്തരവ് പിന്‍ലിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക