Image

ഇയര്‍ ഓഫ് സായിദ്- സൗജന്യ ഡെന്റല്‍ ചെക്കപ്പ് അവസാനിച്ചു. മെഡിക്കല്‍ പരിശോധന ഒരു മാസം കൂടി തുടരും

Published on 10 September, 2018
ഇയര്‍ ഓഫ് സായിദ്- സൗജന്യ ഡെന്റല്‍ ചെക്കപ്പ് അവസാനിച്ചു. മെഡിക്കല്‍ പരിശോധന ഒരു മാസം കൂടി തുടരും
ഇയര്‍ ഓഫ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി  പ്രവാസികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയൊരുക്കി ഷാര്‍ജ അല്‍ ലുലു മെഡിക്കല്‍ സെന്റര്‍. ബ്ലഡ് പ്രഷര്‍, ഷുഗര്‍ തുടങ്ങി പ്രവാസികള്‍ നേരിടുന്ന രോഗങ്ങള്‍ സൗജന്യമായി പരിശോധിക്കും. സെപ്റ്റംബര്‍ അവസാനം വരെയാണ് സൗജന്യപരിശോധന. ജൂണില്‍ ആരംഭിച്ച സൗജന്യ ഡെന്റല്‍-ഓര്‍ത്തോ ഡെന്റല്‍ പരിശോധന ഈ മാസത്തോടെ അവസാനിച്ചിരുന്നു.

''കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്ന  ഡെന്റല്‍, ഓര്‍ത്തോ ഡെന്റല്‍ പരിശോധനയില്‍ നൂറുകണക്കിന് പേരാണ് ചികിത്സ തേടിയെത്തിയത്. ഡെന്റല്‍ ആരോഗ്യം, പൊതുജനാരോഗ്യം തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നല്ല ആരോഗ്യസന്ദേശം പ്രചരിപ്പിക്കാനും ഇതിലൂടെ സാധിച്ചു. ചികിത്സ തേടിയെത്തുന്നവരുടെ അഭ്യര്‍ഥന മാനിച്ച് ഈ മാസം അവസാനം വരെ സൗജന്യ ബ്ലഡ് പ്രഷര്‍, ഷുഗര്‍ ചെക്കപ്പ് തുടരും'' - അല്‍ ലുലു മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സറീന മൂര്‍ക്കന്‍ പറഞ്ഞു. സൗജന്യ മെഡിക്കല്‍ പരിശോധന ഉപയോഗപ്പെടുത്താന്‍ താത്പര്യമുള്ളവര്‍  06-5646252 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യണം. lulumedicalcenter@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അപോയിന്റ്‌റ്‌മെന്റ്‌റ് എടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക