Image

പി എന്‍ ബി തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരിക്കെതിരെ ഇന്റര്‍ പോളിന്റെ നോട്ടീസ്

Published on 10 September, 2018
പി എന്‍ ബി തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരിക്കെതിരെ ഇന്റര്‍ പോളിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക്  തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരിക്കെതിരെ ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പൂര്‍വി ദീപക് മോദിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നീരവ് മോദി രാജ്യം വിട്ടിരുന്നു.

പി എന്‍ ബി തട്ടിപ്പു കേസിലെ പ്രധാന പങ്കാളിയും ഗുണഭോക്താവുമായിരുന്നു പൂര്‍വിയെന്ന് എന്‍ഫോഴ്‌സ്‌മെന്റും സി ബി ഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ കോടതിയില്‍ സമര്‍പ്പിച്ച പി എന്‍ ബി തട്ടിപ്പിന്റെ ആദ്യകുറ്റപത്രത്തില്‍ പൂര്‍വിയുടെയും പേരുണ്ടായിരുന്നു.

അന്വേഷണവുമായി സഹകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍വി ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ അധികൃതര്‍ ഇന്റര്‍ പോളിനെ സമീപിച്ചത്. രാജ്യാന്തര അറസ്റ്റ് വാറണ്ടിന്റെ സ്വഭാവമാണ് ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക