Image

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും ഹര്‍ജി തള്ളി

Published on 10 September, 2018
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന:പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 201112 വര്‍ഷത്തെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ ഉണ്ടായ വരുമാനം ഇരുവരും ബോധിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോര്‍ണല്‍സ് ലിമിറ്റഡില്‍നിന്ന് ഇരുവരുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ െ്രെപവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ആ സമയത്തെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക