Image

മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ 30 ന്

Published on 10 September, 2018
മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ 30 ന്

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ സെപ്റ്റംബര്‍ 30 ന് (ഞായര്‍) ആഘോഷിക്കുന്നു. 

രണ്ട് ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തോടുകൂടിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. സെപ്റ്റംബര്‍ 22 ന് (ശനി) രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെ സെന്റ് പീറ്റേഴ്‌സ് ചര്‍ച് ക്ലയിറ്റനിലും 23 ന് (ഞായര്‍) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി 8.30 വരെ സെന്റ് മാത്യൂസ് ചര്‍ച്ച് ഫോക്‌നറിലും ആയിരിക്കും ധ്യാനം. സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോ അംഗവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ മുന്‍ യൂത്ത് അപ്പോസ്റ്റലേറ്റ് ചെയര്‍മാനുമായിരുന്ന ഫാ. സിറിള്‍ ഇടമനയാണ് ധ്യാനം നയിക്കുക.

22 ന് (ശനി) രാത്രി 7.30 ന് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നടക്കും. 30 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ വാഴ്വും പ്രസുദേന്തി വാഴ്ചയും നടക്കും.

പതിവിനു വിരുദ്ധമായി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത് മറ്റെല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി മിച്ചം വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ പ്രസുദേന്തിമാരുടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.

പ്രസുദേന്തിമാരായ സജീവ് സൈമണ്‍ മംഗലത്ത്, അജേഷ് പുളിവേലില്‍, സജി ഇല്ലിപ്പറമ്പില്‍ , ജേക്കബ് പോളക്കല്‍, ജേക്കബ് കോണ്ടൂര്‍, ജോജി പത്തുപറയില്‍, ബൈജു ഓണശ്ശേരില്‍, ബിനോജി പുളിവീട്ടില്‍, ബിനോയ് മേക്കാട്ടില്‍, ജോബി ഞെരളക്കാട്ട്, അലന്‍ നനയമര്ത്തുങ്കല്‍, ബേബി കരിശേരിക്കല്‍, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടില്‍, ജോ മുരിയാന്മ്യാലില്‍, സോളമന്‍ പാലക്കാട്ട് , ജോര്‍ജ് പൗവത്തില്‍ എന്നിവരും കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തില്‍, ബേബി കരിശ്ശേരിക്കല്‍ മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്ത സംഘടനകളായ ങഗഇഇ, ങഗഇണഅ, ഗഇഥഘ, മിഷ്യന്‍ ലീഗ് എന്നിവര്‍ തിരുന്നാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടുവാന്‍ മെല്‍ബണിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കലും പ്രസുദേന്തിമാരും അറിയിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ പാലക്കാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക