Image

സണ്‍ഷൈന്‍ കോസ്റ്റ് കേരളാ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

Published on 10 September, 2018
സണ്‍ഷൈന്‍ കോസ്റ്റ് കേരളാ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

സണ്‍ഷൈന്‍ കോസ്റ്റ്: മലയാളികളുടെ കൂട്ടായ്മയായ സണ്‍ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍ ഈവര്‍ഷം നടത്തുവാനിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി കേരളത്തില്‍ കഷ്ടതയനുഭവിക്കുന്നയാളുകള്‍ക്ക് ഒരു കൈത്താങ്ങാവുവാന്‍ തീരുമാനിച്ചു. 

അസോസിയേഷന്റെ ധനശേഖരണാര്‍ഥം സമാഹരിച്ച തുകയും അംഗങ്ങള്‍ നല്‍കിയ തുകയുടെയും ആദ്യഗഡുവായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് ആന്റ് മണീസ് സിഇഒ റോണി ജോസഫ് അസോസിയേഷന്‍ പ്രസിഡന്റ് തോംസണ്‍സ്സ്റ്റീഫന്‍, സെക്രട്ടറി ജോബിഷ് ലൂക്കാ, സണ്ണി ജോര്‍ജ്, ഫ്‌ലൈ വേള്‍ഡ് ട്രാവല്‍സ് പിആര്‍ഒ പിയാഷ് രമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈമാറി. തുടര്‍ന്നും വിപുലമായ ഫണ്ട് സമാഹരണവുമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക