Image

സിഡ്‌നി മലയാളി സമൂഹം കേരളത്തിനായി കൈകോര്‍ക്കുന്നു

Published on 10 September, 2018
സിഡ്‌നി മലയാളി സമൂഹം കേരളത്തിനായി കൈകോര്‍ക്കുന്നു

സിഡ്‌നി : പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മിതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തങ്ങള്‍ക്കുവേണ്ടിയുള്ള ധനശേഖരണാര്‍ഥം സിഡ്‌നിയിലെ മലയാളി സമൂഹം 'റൈസ് ആന്‍ഡ് റീസ്‌റ്റോര്‍' എന്ന പേരില്‍ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നു. 

ഒക്ടോബര്‍ ഒന്നിന് (തിങ്കള്‍) ബ്ലാക്ടൗണ്‍ ബൗമാന്‍ ഹാളില്‍ വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കൊപ്പം ശ്രീലങ്കന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

പരിപാടിയില്‍നിന്നും സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്നു ഓസ്‌ട്രേലിയന്‍ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്കായും വിനിയോഗിക്കും. 

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍ സിഡ്‌നിയിലെ മലയാളികള്‍ ഓഗസ്റ്റ് 26 നു ഒരുമിച്ചുകൂടിയത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു.ആദ്യഘട്ടമായി സമാഹരിച്ച മുപ്പതിനായിരം ഓസ്‌ട്രേലിയ ന്‍ ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തില്‍ സിഡ്‌നി മലയാളികളുടേതായി പ്രത്യേക പദ്ധതികള്‍ ഏറ്റെടുത്തു നടത്തുവാനുള്ള ക്രമീകരങ്ങളാണ് നടക്കുന്നത്.സിഡ്‌നി മലയാളി അസോസിയേഷനും പ്രാദേശിക കൂട്ടായ്മകളും ചേര്‍ന്നാണ് തുടര്‍ന്നുള്ള ധനശേഖരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

വിവരങ്ങള്‍ക്ക് 0419306202 ,0470111154 ,0409687400 ,0420549806. പരിപാടിയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ് 

റിപ്പോര്‍ട്ട് : കിരണ്‍ ജയിംസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക