Image

ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക് സെപ്റ്റംബര്‍ 22 ന്

പി പി ചെറിയാന്‍ Published on 11 September, 2018
ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക് സെപ്റ്റംബര്‍ 22 ന്
ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്‌നിക് സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍വെച്ച് നടത്തുന്നതാണെന്നാണ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാ- കായിക മത്സരങ്ങളും, ബാര്‍ബിക്യു, കപ്പ, സംഭാരം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഉണ്ടായിരിക്കും.


കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ പരിപാടികളാണ് ഈ വര്‍ഷം ക്രമീകകരിച്ചിരിക്കുന്നത്. എല്ലാവരേയും പിക്കനിക്കില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍മാരും അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു- 972 302 8026
ഓസ്റ്റിന്‍ സെബാസ്റ്റിയന്‍- 815 494 4235
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക