Image

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന്‌ വത്തിക്കാന്‌ കന്യാസ്‌ത്രീ കത്ത്‌ അയച്ചു

Published on 11 September, 2018
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന്‌ വത്തിക്കാന്‌ കന്യാസ്‌ത്രീ കത്ത്‌ അയച്ചു
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച്‌ വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പരാതിക്കാരിയായ കന്യാസ്‌ത്രീ കത്ത്‌ നല്‍കി.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ്‌ വത്തിക്കാന്‍ പ്രതിനിധികള്‍ക്ക്‌ കന്യാസ്‌ത്രീ കത്ത്‌ അയച്ചത്‌. കഴുകന്‍ കണ്ണുകളുമായാണ്‌ ബിഷപ്പ്‌ കന്യാസ്‌ത്രീകളെ കാണുന്നതെന്നാണ്‌ കന്യാസ്‌ത്രീ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. മിഷണറീസ്‌ ഓഫ്‌ ജീസസിലെ കന്യാസ്‌ത്രീകളെയും കെണിയില്‍ പെടുത്തിയെന്നും കന്യാസ്‌ത്രീകള്‍ക്ക്‌ സഭ നീതി നല്‍കുന്നില്ലെന്നും ഇരകളായ കന്യാസ്‌ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കി തീര്‍ക്കുവാനാണ്‌ ബിഷപ്പ്‌ ശ്രമിക്കാറെന്നും കത്തില്‍ പറയുന്നു.

മിഷണറീസ്‌ ഓഫ്‌ ജീസസില്‍ നിന്ന്‌ 5 വര്‍ഷത്തിനിടെ 20 സ്‌ത്രീകള്‍ പോയെന്നും രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച്‌ പൊലീസിനെയും സര്‍ക്കാരിനെയും ബിഷപ്പ്‌ സ്വാധീനിച്ചെന്നും കന്യാസ്‌ത്രീകള്‍ക്ക്‌ സഭ രണ്ടാനമ്മയാണെന്ന്‌ തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്‌ത്രീ വിശദീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക