Image

കന്യാസ്‌ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ്‌ എം.എല്‍.എയോട്‌ വിശദീകരണം തേടും: സ്‌പീക്കര്‍

Published on 11 September, 2018
കന്യാസ്‌ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ്‌ എം.എല്‍.എയോട്‌ വിശദീകരണം തേടും: സ്‌പീക്കര്‍
തിരു: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ്‌ എം.എല്‍.എയോട്‌ വിശദീകരണം തേടുമെന്ന്‌ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന്‌ നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്‌ത്രീയെ അവഹേളിച്ചത്‌ കൂടാതെ ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഉപവാസ സമരം നടത്തുന്ന കന്യാസ്‌ത്രീകള്‍ക്കെതിരെ ജോര്‍ജ്‌ പീഡന ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു.

പന്ത്രണ്ട്‌ തവണ കന്യാസ്‌ത്രീ സുഖം അനുഭവിക്കുകയും പതിമൂന്നാം തവണ പീഡന ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും ജോര്‍ജ്‌ പറഞ്ഞിരുന്നു.

തനിക്കെതിരെ നടപടി എടുക്കുമെന്നു പറഞ്ഞ ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയെയും അദ്ദേഹം വെല്ലുവിളിച്ചു. ഹൈക്കോടതിക്ക്‌ മുന്നില്‍ സമരം നടത്താതെ കന്യാസ്‌ത്രീകള്‍ കേസ്‌ നല്‍കണമായിരുന്നു. പ്രതികരിക്കേണ്ടത്‌ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്‌. പീഡനത്തിന്‌ ഇരയായെന്ന്‌ പറയുന്ന കന്യാസ്‌ത്രീയുടെ കുടുംബത്തിന്‌ മൂന്ന്‌ വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉന്നതി അന്വേഷിക്കണം എന്ന ആവശ്യവും ജോര്‍ജ്‌ ഉന്നയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക