Image

തെലുങ്കാനയില്‍ ബസ്‌ അപകടത്തില്‍ 30 പേര്‍ മരിച്ചു

Published on 11 September, 2018
തെലുങ്കാനയില്‍ ബസ്‌ അപകടത്തില്‍ 30 പേര്‍ മരിച്ചു

കൊണ്ടഗട്ടു: ആന്ധ്രപ്രദേശിലെ കൊണ്ടഗട്ടുവിലുണ്ടായ ബസ്‌ അപകടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ആന്ധ്രപ്രദേശിലെ കൊണ്ടഗട്ടുവിലാണ്‌ ആര്‍ടിസി ബസ്‌ അപകടത്തില്‍പ്പെട്ടത്‌.
അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മരിച്ചവരുടെ കൂട്ടത്തില്‍ 6 കുട്ടികള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്‌. ബസ്സിലെ യാത്രക്കാരില്‍ ഏറെയും സ്‌ത്രീകളായിരുന്നു.

അറുപതോളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ്‌ നിയന്ത്രണം വിട്ട്‌ റോഡരികിലുള്ള കുഴിയിലേക്ക്‌ മറിയുകയായിരുന്നു എന്നാണ്‌ പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ആഞ്‌ജനേയ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊണ്ടഗട്ടു ആന്ധ്രപ്രദേശിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്‌. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബസ്സില്‍ മടങ്ങി വരുന്നവരാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക