Image

വിജയ് കറി മസാല വിതരണം ആരംഭിച്ചു

Published on 02 April, 2012
വിജയ് കറി മസാല വിതരണം ആരംഭിച്ചു
മെല്‍ബണ്‍: പതിനഞ്ചില്‍പരം രാജ്യങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷമായി രുചിയുടെ മാസ്മരിക വലയം തീര്‍ത്ത വിജയ് സ്‌പൈസസ് ഓസ്‌ട്രേലിയയിലും വിതരണം ആരംഭിച്ചു. മെല്‍ബണിലാണ് ആദ്യം വിജയ് പ്രോഡക്ട് വിതരണം ആരംഭിച്ചിരിക്കുന്നത്. 

അച്ചാറുകള്‍, അരിപ്പൊടികള്‍, മുളക് പൊടി, ചമ്മന്തിപ്പൊടി, പക്കാവട, ദോശ, ഇഡലി, റവ, പുട്ടുപൊടി എന്നിവ വിതരണത്തിന് എത്തിച്ചിട്ടുണെ്ടന്ന് വിതരണക്കാരായ ട്രോപ്പിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഡയറക്ടര്‍മാരായ സജി മുണ്ടയ്ക്കനും സജി ഇല്ലിപ്പറമ്പനും പത്രകുറിപ്പില്‍ അറിയിച്ചു.

ഫാമുകളില്‍നിന്നും നേരിട്ട് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന മൂലന്‍സ് ഗ്രൂപ്പാണ് വിജയ് കറിമസാലയുടെ അമരക്കാര്‍.

ഗള്‍ഫ് നാടുകളിലും യുറോപ്യന്‍ നാടുകളിലും ഏറെ പ്രചാരമുള്ള വിജയ് മസാല ഓസ്‌ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലും വിതരണത്തിന് എത്തിക്കുമെന്ന് സജി മുണ്ടയ്ക്കല്‍ അറിയിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയ്ക്ക് ആവശ്യമുള്ള ഫ്രോസന്‍ ഫുഡും വിതരണത്തിനെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ഓസ്‌ട്രേലിയയിലെ മറ്റ് സ്ഥലങ്ങളില്‍ ഫ്രാഞ്ചസികള്‍ക്ക് താത്പര്യമുള്ളവര്‍ 0435901661, 0423645061, 0425814456.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക