Image

ദിലീപേട്ടന്റെ കേസിലെ 'മാഡം' ഞാനായിരുന്നു! തന്നെ എല്ലാവരും മാഡം ആക്കിയതിനെ കുറിച്ച് നമിത പ്രമോദ്

Published on 11 September, 2018
ദിലീപേട്ടന്റെ കേസിലെ 'മാഡം' ഞാനായിരുന്നു! തന്നെ എല്ലാവരും മാഡം ആക്കിയതിനെ കുറിച്ച് നമിത പ്രമോദ്
വളരെ പെട്ടെന്നായിരുന്നു നമിത പ്രമേദ് മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ നമിതയിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നിങ്ങനെയുള്ള ഭാഷകളില്‍ അഭിനയിച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. സിനിമാ രംഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിനെ കുറിച്ച് നമിത തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ചാനല്‍ എന്നെ 'മാഡം' ആക്കി മാറ്റിയിരുന്നു. അന്ന് താന്‍ പ്രിയദര്‍ശന്‍ സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഇക്കാര്യം എന്നെ തളര്‍ത്തിയില്ലെങ്കിലും വീട്ടുകാരെ മാനസികാമായി തളര്‍ത്തിയിരുന്നുവെന്നാണ് നമിത പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോള്‍ അമ്മയും മുത്തശ്ശിയുമടക്കം മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന പേടി ഓര്‍ത്ത് നോക്കൂ.. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. എന്റെ പ്രായം തന്നെ എത്രയുണ്ട്? 
സാധാരണ വിവാദങ്ങളൊക്കെ തള്ളി കളയുകയാണ് ചെയ്യാറുള്ളു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാര്‍ത്തയൊക്കെ ഞാന്‍ അറിയുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു. എന്നാല്‍ ഇതൊക്കെ വന്നത് പോലെ തന്നെ പെട്ടു പോവുകയും ചെയ്തു. ആളുകള്‍ അത് അത്ര ചര്‍ച്ച ചെയ്തില്ല. എന്റെ പേര് എന്തിന് അവിടെ കൊണ്ട് വന്നു എന്നതിനെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ മറ്റു കാര്യങ്ങളുമായി ഞാന്‍ മുന്നോട്ട് പോവും.

മാജീക്കിന്റെ പശ്ചാതലത്തിലൊരുക്കുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. റാഫിക്ക തന്നെയായിരുന്നു പ്രൊഫസര്‍ ഡിങ്കന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ആദ്യമായി സിനിമയെ കുറിച്ച്് എന്നോട് പറഞ്ഞതും റാഫിക്ക തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സില്‍ താന്‍ അഭിനയിച്ചിരുന്നു. നേരത്തെ അറിയുന്ന ആളായതിനാല്‍ റാഫിക്കയോട് എന്ത് ചോദ്യം വേണമെങ്കിലും അദ്ദേഹത്തോട് ചോദിക്കാമായിരുന്നു.

അവതാര്‍ പോലെയുള്ള സിനിമകള്‍ തിയറ്ററില്‍ നിന്നും അന്തം വിട്ടിരുന്ന് കാണുന്ന ആളാണ് ഞാന്‍. പ്രൊഫസര്‍ ഡിങ്കന്‍ ത്രീഡിയാണെന്ന് പറഞ്ഞപ്പോള്‍ അതിശയത്തോടെ അത് ത്രീഡി തന്നെയാണോ എന്ന് ചോദിച്ചിരുന്നു. അത്തരമൊരു സിനിമയുടെ ഭാഗമാവുന്നതിലുള്ള സന്തോഷവും നമിത പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകളുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും നമിത വ്യക്തമാക്കി. നിലവില്‍ പ്രൊഫസര്‍ ഡിങ്കന്റെ രണ്ടാം ഷെഡ്യൂളാണ് നടക്കുന്നത്.

അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരുന്നു. വിവാഹത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് താല്‍പര്യമെന്നും നമിത പറയുന്നു. കല്യാണത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ തുടങ്ങിയിട്ടില്ല. കുറച്ച് കൂടി പക്വത വന്നിട്ടേ അതിനെപ്പിറ്റി ആലോചിക്കുന്നുള്ളു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിയാനാണ് ഇഷ്ടമെന്നും നമിത വ്യക്തമാക്കുന്നു.

എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്. ഞാന്‍ എന്റെ അമ്മയെ കണ്ട് വളര്‍ന്ന പെണ്‍കുട്ടിയാണ്. അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു. അതുപോലൊരു കുടുംബിനിയാകാനാണ് ഞാനും ആഗ്രഹിക്കുന്നത്. അതേ സമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകള്‍ ഉണ്ടാവാമെന്നും നടി വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കട്ടഫാനാണ് ഞാന്‍. അതിനാല് സിനിമ വിട്ട് പോവുന്നതിന് മുന്‍പ് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നമിത പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക