Image

സെനറ്റ് മത്സരം: ഡമോക്രാറ്റിക് ആധിപത്യം വരുമോ? (ഏബ്രഹാം തോമസ്)

Published on 11 September, 2018
സെനറ്റ് മത്സരം: ഡമോക്രാറ്റിക് ആധിപത്യം വരുമോ? (ഏബ്രഹാം തോമസ്)
ചില നിരീക്ഷകര്‍ നവംബര്‍ ആറിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് തരംഗം പ്രവചിക്കുന്നു. മറ്റു ചിലര്‍ ഇത് നിഷേധിക്കുന്നു. പക്ഷേ ഏവരും ചെറുചലനങ്ങള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഒരൊറ്റ പാര്‍ട്ടി വൈറ്റ് ഹൗസും ഇരുസഭകളും ഭരിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം ഉണ്ടാവുമോ എന്ന ചോദ്യത്തിന് തങ്ങളുടെ ചായ്വുകള്‍ക്കനുസരിച്ചാണു നിരീക്ഷകര്‍ മറുപടി നല്‍കുന്നത്.

ജനപ്രതിനിധി സഭയില്‍ ഇപ്പോള്‍ റിപ്പബ്ലിക്കനുകളുടെ കൈവശമുള്ള 60 സീറ്റുകളിലേക്കാണു ഡമോക്രാറ്റുകള്‍ പ്രധാനമായും കണ്ണു വയ്ക്കുന്നത്. സഭയില്‍ 23 സീറ്റുകളെങ്കിലും അധികമായി (ഇപ്പോള്‍ ഉള്ളതില്‍) നേടണം എന്നതാണു ലക്ഷ്യം. റിട്ടയര്‍മെന്റുകളും റിസിഗ്‌നേഷനുകളും മൂലം റിപ്പബ്ലിക്കനുകള്‍ മലര്‍ക്കെ തുറന്നിട്ട സീറ്റുകളാണ് ഇവ.

വൈറ്റ് ഹൗസും സെനറ്റും ജനപ്രതിനിധി സഭയും നിയന്ത്രിക്കുന്ന ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് നല്‍കിയ രണ്ടു വലിയ വാഗ്ദാനങ്ങള്‍ (അതിര്‍ത്തി മതില്‍, അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദാക്കല്‍) പാലിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സിന്റെ അഭിപ്രായ സര്‍വേകളുടെ ശരാശരി ഡമോക്രാറ്റുകള്‍ക്ക് 9.3% മുന്‍തൂക്കം നല്‍കുന്നു. ആകെയുള്ള 435 ഹൗസ് സീറ്റുകളില്‍ 430 ലും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ഇത് ചരിത്രത്തില്‍ അപൂര്‍വമാണ്. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടനുസരിച്ച് റിപ്പബ്ലിക്കനുകളുടെ കൈവശമുള്ള സീറ്റുകളില്‍ 39 എണ്ണത്തിന്റെ ഭാഗധേയം മാറി മറിയാം.

സെനറ്റിലെ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. ജിഒപി പ്രതിരോധത്തില്‍ ഉള്ളതിനെക്കാള്‍ 17 സീറ്റുകളില്‍ കൂടുതല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിരോധത്തിലാണ്. ഇവയില്‍ 10 സംസ്ഥാനങ്ങള്‍ 2016 ല്‍ പ്രസിഡന്റ് ഡോണ്‍ഡ് ട്രംപിനെ പിന്തുണച്ചവയാണ്. അരിസോനയിലും നെവാഡയിലും ടെന്നിസിയിലും ജിഒപി നേടുമെന്നാണ് കരുതുന്നത്. ഫ്‌ളോറിഡ, ഇന്‍ഡിയാന, മിസ്സൗറി, നോര്‍ത്ത് ഡക്കോട്ട മത്സരങ്ങള്‍ പ്രവചനാതീതമാണ്.

സെനറ്റ് മത്സരങ്ങള്‍ കൂടുതലും ട്രംപ് കണ്‍ട്രിയുടെ ഹൃദയ ഭാഗത്താണു നടക്കുന്നത്. ഒന്‍പത് സെനറ്റ് സീറ്റുകള്‍ മാത്രമേ റിപ്പബ്ലിക്കനുകള്‍ പ്രതിരോധിക്കേണ്ടതുള്ളൂ. 35 സീറ്റുകളില്‍ ശേഷിച്ചവയെല്ലാം ഡെമോക്രാറ്റുകള്‍ക്കു പ്രതിരോധിക്കേണ്ടതുണ്ട്. ഇവയില്‍ ട്രംപ് വെസ്റ്റ് വെര്‍ജീനിയയില്‍ 42 പോയിന്റിനും നോര്‍ത്ത് ഡക്കോട്ടയില്‍ 36 പോയിന്റിനും ഇന്‍ഡ്യാനയിലും മിസ്സൗറിയിലും 19 പോയിന്റുകള്‍ വീതവും മുന്നിലായിരുന്നു.

ഡമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം നേടണമെങ്കില്‍ അഞ്ചു ചുവപ്പ് (ജിഒപി) സംസ്ഥാനങ്ങളിലെ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തണം. റിപ്പബ്ലിക്കനുകളുടെ കൈവശമുള്ള കടുത്ത മത്സരം നടക്കുന്ന നാലു സീറ്റുകളില്‍ രണ്ടെണ്ണം കൂടിനേടുകയും വേണം. ഇപ്പോള്‍ ചില ഡമോക്രാറ്റിക് സെനറ്റ് സീറ്റുകള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളത്. നോര്‍ത്ത് ഡെക്കോട്ട (സെന. ഹൈഡി ഹൈറ്റ് ക്യാപ്), മിസ്സൗറി, ഇന്ത്യാന (സെന. ജോ ഡോണെല്ലി), മൊണ്‍ടാന (സെന. ജോണ്‍ ടെസ്റ്റര്‍), വെസ്റ്റ് വെര്‍ജീനിയ (ജോമാന്‍ ചിന്‍ തേര്‍ഡ്) എന്നിവയാണ് അവ.

ഏഴു സെനറ്റ് സീറ്റുകള്‍ (അഞ്ചെണ്ണം നില നിര്‍ത്തുക, രണ്ടെണ്ണം കൂടുതലായി നേടുക) ആണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്വപ്നം. നെവാഡ പര്‍പ്പിള്‍ (ധ്രൂമ്രവര്‍ണം) ആണെന്നും തിരഞ്ഞെടുപ്പില്‍ നീലയാകുമെന്നും അവര്‍ വിശ്വസിക്കുന്നു. അരിസോണയിലും ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെന്നിസ്സിയില്‍ പക്ഷെ വിപരീതമാണ് സംഭവിക്കുന്നത്. ചുവപ്പില്‍ നിന്ന് കടുംചുവപ്പിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
Join WhatsApp News
2nd coming of Jesus 2018-09-13 14:58:41
Do not impeach trump, he is the 2n coming of Jesus
do not blame storms and death in PR on him.
Storms are coming because of gay people & Stormy Daniels.

കൊടുംകാറ്റ് മറിയാമ്മ 2018-09-13 15:25:16
 Crooked Hurricane Maria is  Trying to Make Him Look Bad. ൩൦൦൦പേര്‍ ചത്തില്ല. ഇതെല്ലം കള്ള വാര്‍ത്തകള്‍ . ഫ്ലോറെന്‍സ് കൊടുംകാറ്റ് വേര് നുണ. Fake Media is aganist trump
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക