Image

സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

Published on 11 September, 2018
സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍: കന്യാസ്ത്രീകള്‍ തനിക്കെതിരേ നടത്തുന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഭാവിരുദ്ധരാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നത്. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടത്തുന്ന സമരത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിലുള്ള സഭാവിരുദ്ധ ശക്തികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളാ പോലീസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ വിശദമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, അതിനെക്കുറിച്ച് പഠിക്കാന്‍പോലും കേരളാ പോലീസിന് സമയം നല്കുന്നില്ല. തന്റെ മൊഴിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമയമെങ്കിലും പോലീസിന് നല്‍കണം. എങ്കിലേ തനിക്ക് നീതി ലഭിക്കൂ.

ഇതിനൊന്നും തയ്യാറാകാതെ സഭാവിരുദ്ധര്‍ മറ്റ് കന്യാസ്ത്രീകളെക്കൂടി തെരുവിലിറക്കി കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക