Image

പി.സി ജോര്‍ജിന്റെ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തത്‌ : കെ.മുരളീധരന്‍

Published on 11 September, 2018
പി.സി ജോര്‍ജിന്റെ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തത്‌ : കെ.മുരളീധരന്‍


തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയെ അധിക്ഷേപിച്ച്‌ പി.സി.ജോര്‍ജ്‌ എം.എല്‍.എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ.

മറ്റുള്ളവരെ കുറ്റം പറയലല്ല ജനപ്രതിനിധികളുടെ ജോലിയെന്നും ലോകത്ത്‌ നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എം.എല്‍.എമാര്‍ക്ക്‌ അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
വിദ്യാധരൻ 2018-09-11 10:18:44
തടികൊണ്ടൊരുത്തന്റെ ബുദ്ധി നിങ്ങൾ 
നിർണ്ണയിക്കല്ലേ  നാട്ടുകാരെ
സംസ്ക്കാരമെന്നൊരാ നല്ല ഗുണം  
ഇവന്റെയലത്തൂടെ പോയിട്ടില്ല 
അറിയാം പൂഞ്ഞാറുകാർക്കു മുഴുവൻ 
വല്ലാത്ത പിഴവാണ് പറ്റിയതെന്ന്
പിഴവ് പറ്റിയ മന്ദബുദ്ധി 
മലയാളികളുണ്ടമേരിക്കേലും 
ഒരുപക്ഷേ അവരിൽ പലരുമൊക്കെ 
പൂഞ്ഞാറ്റീന്നെങ്ങാനും വന്നതാവാം 
അവനെ തലയിലേറ്റിയവർ 
അമേരിക്ക ചുറ്റി കറങ്ങി കഷ്ടം !
അതിന്റെ ആ നാറ്റം ഇന്നു വരെ 
മൂക്കീന്ന് പോകാതെ തങ്ങി നിൽപ്പൂ   
തെറിവിളി അടിപിടി ശണ്ഠയാലും 
ഒരുത്തനും ഒന്നും നേടുകില്ല
പീഡനക്കാരം പുരുഷന്മാരെ 
സംരക്ഷിക്കലാണോ ഇവന്റെ ജോലി? 
നിങ്ങടെ നാട്ടിലെ ശല്യം തീർക്കാൻ 
നിയമസഭയിൽ വിട്ടുവെന്നോ ?
അയലത്ത് കാരന്റെ പറമ്പിലേക്ക് 
മാലിന്യം എറിയുന്ന നാട്ടുകാരാ 
അറിയുന്നോ നീയെന്തു ദ്രോഹമാണ് 
നീ നിന്റെ ദേശത്ത് ചെയ്വതെന്ന് 
പൂഞ്ഞാറ്റിലെ തരമൊക്കെ നിന്റെ വീട്ടിൽ 
അത് നാടായ നാട്ടിൽ ഇറക്കിടേണ്ട 
ചത്ത എലിയെ നിങ്ങൾ തന്നെ 
നിങ്ങടെ നാട്ടിൽ കുഴിച്ചു മൂടൂ
പീഡനക്കാർക്ക് കൂട്ടു നില്ക്കും 
ഈ ജന്തു കേരള നാടിന് ശാപമത്രെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക