Image

തെലങ്കാന ബസ്‌ അപകടം :40 പേര്‍ മരിച്ചു

Published on 11 September, 2018
തെലങ്കാന  ബസ്‌ അപകടം :40  പേര്‍ മരിച്ചു
ഹൈദരാബാദ്‌: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ്‌ മലയടിവാരത്തിലേക്ക്‌ മറിഞ്ഞ്‌ 40 ലധികം പേര്‍ മരിച്ചു. അപകട സമയത്ത്‌ ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന്‌ ജഗത്യാലിലേക്ക്‌ വരുകയായിരുന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ വക ബസ്സാണ്‌ അപകടത്തില്‍ പെട്ടത്‌. ബസ്സിന്റെ ബ്രേക്ക്‌ തകരാറാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം.

ശനിവര്‍പേട്ട്‌ ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. 18 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ അപകടം നടന്നത്‌. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്നവരാണ്‌ അപകടത്തില്‍ പെട്ടവരില്‍ ഏറെയും. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക