Image

ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ

സ്വന്തം ലേഖകന്‍ Published on 11 September, 2018
ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ
പാവപ്പെട്ട സ്കൂള്‍ കുട്ടികളുടേയും നിര്‍ദ്ധനകുടുംബങ്ങളുടേയും ശുചിത്വവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ.(ഗടകഡടഅ) മഹാ പ്രളയം കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരില്‍ സഹായ ഹസ്തവുമായെത്തി .കേരളത്തിന്റെപ്രളയബാധിതമായ വിവിധ മേഖലകളില്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ചെങ്ങന്നൂരിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് .ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളില്‍ എത്തിയിട്ടും കാര്യമായി സഹായങ്ങള്‍ എത്തിപ്പെടാത്ത ചെങ്ങന്നൂര്‍ പേരിശ്ശേരി കോളനിയില്‍ ആണ് സഹായ വിതരണം നടന്നത് .കോളനിയിലെ സാംസ്കാരിക നിലയത്തിലാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത് .ഇവിടെ അറുപത്തുയഞ്ചു കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത് . പേരിശ്ശേരി കോളനി .വളരെ സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഇടം .ചെറിയ ഇടത്തോടുകളും,വയലുകളാല്‍ ചുറ്റപ്പെട്ട സ്ഥലം .മഹാപ്രളയത്തില്‍ ഈ കോളനിയില്‍ മുഴുവന്‍ വെള്ളം കയറുകയും ഈ കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയുമായിരുന്നു .

പലരും ക്യാംപില്‍ നിന്നും വീടുകളിലേക്ക് വന്നു തുടങ്ങി.വീടുകള്‍ ഒക്കെ ക്‌ളീന്‍ ചെയ്ത് താമസം തുടങ്ങിയതേ ഉള്ളു .കോളനി പ്രദേശങ്ങളിലേക്ക് ക്‌ളീങ്ങിനായുള്ള സന്നദ്ധപ്രവര്‍ത്തകരൊന്നും വന്നുമില്ല.കിണറുകള്‍ ഒക്കെ ഇനിയും വൃത്തിയാക്കാനുണ്ട് .പക്ഷെ ഈ കോളനിയിലെ ഒരു പ്രധാന പ്രശ്‌നം പലരും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നു എന്നാണ് .കാരണം മറ്റൊന്നുമല്ല,കൂലിപ്പണി ചെയ്തു വീട് പുലര്‍ത്തിയിരുന്ന പലര്‍ക്കും പ്രളയ ശേഷം ജോലി ഇല്ല എന്നതാണ് .വീടുകളില്‍ പലതും അര്‍ദ്ധപട്ടിണിയിലും .എന്തെങ്കിലും സഹായം കിട്ടുന്നു എങ്കില്‍ അല്പം അരിയും പയറും മറ്റു അനുബന്ധ ഭക്ഷ്യ സാധനങ്ങളും കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കും എന്ന അഭ്യര്‍ത്ഥന കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ ഭാരവാഹികള്‍ ഉള്‍ക്കൊള്ളുകയും എല്ലാ കുടുംബങ്ങള്‍ക്കും അഞ്ചു കിലോ അരിയും അതിനുള്ള മറ്റു ഭക്ഷ്യ ധാന്യങ്ങളും ,മസാല പൊടികളും അടങ്ങുന്ന ഒരു കിറ്റ് വീതം വിതരണം ചെയ്യുകയുമായിരുന്നു.

ക്യാംപില്‍ നിന്നും വീടുകളിലേക്ക് പോയപ്പോള്‍ കിട്ടിയ അഞ്ചുകിലോ അരിയും മറ്റുമല്ലാതെ ഇതുവരെയും ഈ കോളനിയില്‍ ആരുടേയും ഒരു ദുരിതാശ്വാസവും കാര്യമായി എത്തിയില്ല എന്നതാണ് സത്യം .സത്യത്തില്‍ ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ പല പ്രദേശങ്ങളിലും ഉണ്ട് എന്നത് സത്യം.വളരെ ചാരിതാര്‍ഥ്യത്തോടെ കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ ഈ ആവശ്യത്തെ വളരെ ഗൗരവമായി എടുത്തു എന്നതിന് കോളനി നിവാസികള്‍ നന്ദി അറിയിച്ചു.

കോളനിയില്‍ തന്നെയുള്ള സാംസ്കാരിക നിലയം ഒരു ചെറിയ ദുരിതാശ്വാസ ക്യാമ്പായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിനാല്‍ പുറത്തുവച്ചു കിറ്റുകള്‍ വിതരണം നടത്തി .പ്രളയത്തില്‍ വീടുകളുടെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടവരും,വീടുകള്‍ക്കായി കാത്തിരിക്കുന്നവരും ഈ പ്രദേശത്തുണ്ട് .സംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി പൂര്‍ണ്ണമായും നശിച്ചു.പുസ്തകങ്ങള്‍ എല്ലാം നശിച്ചു.

പ്രവാസി എഴുത്തുകാരും സുഹൃത്തുക്കളും .പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചവരുമൊക്കെ ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്കായി കുറച്ചു പുസ്തകങ്ങള്‍ നല്‍കി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.ഇനിയും ഈ സാധാരണക്കാരായ,സമൂഹത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ തഴയപ്പെടുന്ന ഈ മനുഷ്യരിലേക്കും എല്ലാവരുടെയും ശ്രദ്ധ എത്തട്ടെ . ഈ കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ.(ഗടകഡടഅ ) നല്‍കിയത് വലിയ സഹായമാണെന്നു അവിടെ എത്തിയപ്പോള്‍ മനസിലായതായി മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പെണ്ണുക്കര അറിയിച്ചു.പതിവ് ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായി കോളനി കുടുംബങ്ങളിലെ അംഗംങ്ങള്‍ തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചത് .

സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ കുമാര്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു .കോളനി നിവാസികളായ പ്രസന്നന്‍,അനില്‍ തുടങ്ങിയവര്‍ കിറ്റ് വിതരണത്തില്‍ പങ്കാളികളായി .കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ കോളനി നിവാസികളുടെ ആത്യന്തിര പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചു.മനുഷ്യന്റെ അടിസ്ഥാന പ്രശനം വിശപ്പ് തന്നെയാണെന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യന്റെ നന്മ കുടികൊള്ളുന്നത് എന്ന തത്വം അന്വര്‍ത്ഥമാക്കുകയായിരുന്നു ഗടകഡടഅ .

സംഘടനയുടെ പ്രസിഡന്റ് വര്‍ഗീസ് പ്ലാമൂട്ടില്‍ ,സെക്രട്ടറി ഡോ. ജോജി ചെറിയാണ്.ട്രഷറര്‍ അലക്‌സ് ജോസഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍,ലിന്‍സി മാത്യു : ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് : മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍, ഏബ്രഹാം പോത്തന്‍സാജന്‍) , ബെന്നി കുര്യന്‍ ലീഗല്‍ അഡ്വൈസര്‍ അറ്റോര്‍ണി എര്‍ലീന പെരേസ്ര ഓഡിറ്റര്‍ മരിയ കോണ്‍ട്രറാസ് തുടങ്ങി എല്ലാ പ്രവര്‍ത്തകര്‍ക്കും കോളനി നിവാസികള്‍ സ്‌നേഹവും ആദരവും അറിയിച്ചു .
ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ
Join WhatsApp News
Initiative 2018-09-11 10:09:54
A good initiative. Why not publish how people can contribute through you.
BENNY KURIAN 2018-09-12 06:59:51
KSI USA is a 501 c(3) charitable organization.  www.ksiusa.org 
We have been trying our best to support the needy in Kerala.  
We work with volunteers and also direct to give a helping hand to the needy.
Varghese Plammottill: 201-385-6964, Dr.Jojy - 914-330-3345, Alex Joseph: 973-885-5257
Abraham Pothen (Sajan) 201-220-3863   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക