Image

തടവില്‍ കഴിയുന്ന നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

Published on 11 September, 2018
തടവില്‍ കഴിയുന്ന നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും അന്തരിച്ചു

ലണ്ടന്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്‌ലിനിക്കില്‍ ചികിത്സയിലായിരുന്നു.  കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സറിന് പുറമെ ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.

2017 ഓഗസ്റ്റിലാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ചികിത്സക്കായി ലണ്ടനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ 15ന് ഹൃദയസ്തംഭനത്തെ  തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നവാസ് ഷരീഫ്  കുല്‍സും നവാസ് ദമ്പതികള്‍ക്ക് മറിയം, ഹസ്സന്‍, ഹുസ്സൈന്‍, അസ്മ എന്നിങ്ങനെ നാല് കുട്ടികളുണ്ട്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷരീഫും മകളും ജയിലാണ്.
സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതശരീരം പാകിസ്താനിലേക്ക് കൊണ്ടുപോകും. 1971ലാണ് നവാസ് ഷരീഫും കുല്‍സൂം നവാസും തമ്മിലുള്ള വിവാഹം നടക്കുന്നത്.  നവാസ് ഷരീഫിന്റ പാര്‍ട്ടിയായ പി.എം.എല്‍എന്‍ മുന്‍ പ്രസിഡന്റ് കൂടിയാണ് കുല്‍സൂം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക