Image

മരുമകന്‍ അമ്മായി അമ്മയെ ഫഌറ്റില്‍ നിന്ന് തള്ളിയിട്ട് കൊന്നു

Published on 11 September, 2018
മരുമകന്‍ അമ്മായി അമ്മയെ ഫഌറ്റില്‍ നിന്ന് തള്ളിയിട്ട് കൊന്നു

താനെ:  അമ്മായിഅമ്മയെ ഫഌറ്റിന്റെ ജനല്‍വഴി തള്ളിയിട്ട് കൊന്നതിന് മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി 8.30ന് റുമ ബാലി സൊസൈറ്റിയിലെ ഫഌറ്റില്‍ വച്ച് അന്‍ഗുഷ് ദരാജ് ബാട്ടി (32) ഭാര്യാമാതാവ് പരഞ്ജിത് കൗറിനെ വാക്ക് തര്‍ക്കത്തിനിടെ കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോല്‍ അങ്കുഷ് മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. 

ജമ്മു സ്വദേശിയായ അങ്കുഷ് തന്നെക്കാള്‍ പ്രായത്തിനെ വളരെ മൂത്ത തര്‍വീന്ദര്‍ കൗറിനെ വിവാഹം കഴിച്ചു. ബധിരയായിരുന്നു ഇവര്‍, അതിനാല്‍ തന്നെ മകളുടെ ക്ഷേമം അന്വേഷിക്കാനായി പരഞ്ജിത്ത് കൗര്‍ ഫഌറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു. തിങ്കളാഴ്ച്ചയും പതിവുപോലെ പരഞ്ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കണ്ടത്. മകളെ രക്ഷിക്കാനായി ഇവര്‍ അങ്കുഷിനെ തല്ലി. കലിപൂണ്ട അങ്കുഷ് അമ്മായി അമ്മയെ ജനലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക