Image

തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 11 September, 2018
തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു.
ഷിക്കാഗൊ: സെപ്റ്റംബര്‍ 2 ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഇപ്പോഴത്തെയും മുന്‍ വര്‍ഷങ്ങളിലേയും പാരീഷ് എക്‌സിക്കൂട്ടിവിനോടൊപ്പം കേക്ക് മുറിച്ച് ലളിതമായിട്ട് ആചരിച്ചു. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിന്റെ വാര്‍ഷികം, മധുരം പങ്കുവെച്ച് ആഘോഷിച്ചത്.

വളരെ സന്തോഷകരമായ ഈ വേളയില്‍, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയം സ്ഥാപിച്ച മുന്‍വികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേതൃത്വപാടവവും, പ്രചോദനവും, ദീര്‍ഘവീക്ഷണവും, സഹനശക്തിയും ഫൊറോനാംഗങ്ങള്‍ നന്ദിയോടെ സ്മരിച്ചു. ക്രമീകരണങ്ങള്‍ക്ക് എക്‌സിക്കൂട്ടീവംഗങ്ങളായ, തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവര്‍ നേത്യുത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക