Image

ആധാര്‍ ഏജന്‍സിയുടെ വ്യക്തിനിരീക്ഷണം: മാറ്റംവരുത്താമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയില്‍

Published on 11 September, 2018
ആധാര്‍ ഏജന്‍സിയുടെ വ്യക്തിനിരീക്ഷണം: മാറ്റംവരുത്താമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി:സാമൂഹ്യമാധ്യമങ്ങളില്‍ ആധാറുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ ഏജന്‍സിയെ ചുമതലപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ ഒരുക്കമാണെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

സാമൂഹ്യമാധ്യമ ഏജന്‍സിയെ നിരീക്ഷണത്തിന്‌ ചുമതലപ്പെടുത്താനുള്ള നിര്‍ദേശം ആധാറിന്റെ നടത്തിപ്പുകാരായ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ്‌ (യുഐഡിഎഐ) മുന്നോട്ടുവച്ചത്‌. പൗരന്മാരെ നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കമെന്ന വിമര്‍ശം ഉയര്‍ന്നതോടെയാണ്‌ മാറ്റത്തിന്‌ തയ്യാറാണെന്ന്‌ കേന്ദ്രം അറിയിച്ചത്‌.

യുഐഡിഎഐയുടെ സാമൂഹ്യമാധ്യമ നിരീക്ഷണത്തെ ചോദ്യംചെയ്‌ത്‌ തൃണമൂല്‍ എംഎല്‍എയായ മഹുവ മൊയ്‌ത്രയാണ്‌ കോടതിയിലെത്തിയത്‌. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതിയുടെ ഒമ്‌ബതംഗ ബെഞ്ചിന്റെ വിധിക്ക്‌ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക