Image

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുണ്‍ ശിവന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 12 September, 2018
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുണ്‍ ശിവന് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുണ്‍ ശിവന് യാത്രയയപ്പ് നല്‍കി.

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ വെച്ച്, നവയുഗം ദല്ല മേഖല പ്രസിഡന്റ് വിജീഷ് തൃശൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം അരുണ് ശിവന് കൈമാറി.

ദല്ല മേഖല കമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാര്‍ കായംകുളവും, ദമ്മാം മേഖലകമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാര്‍ വെള്ളല്ലൂര്‍, നിസാം കൊല്ലം എന്നിവരും, കോബാര്‍ മേഖല കമ്മിറ്റിയുടെ ഉപഹാരം അരുണ്‍ ചാത്തന്നൂരും, തുഗ്ബ മേഖല കമ്മിറ്റിയുടെ ഉപഹാരം ദാസന്‍ രാഘവനും, അല്‍ഹസ്സ ഹഫൂഫ് മേഖലകമ്മിറ്റിയുടെ ഉപഹാരം ഇ.ടി.റഹീമും, മുബാറസ് മേഖല കമ്മിറ്റിയുടെ ഉപഹാരം ഉണ്ണി മാധവനും,  ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം ഷിബുകുമാറും, കുടുംബവേദിയുടെ ഉപഹാരം ഷാജി അടൂരും, കലാവേദിയുടെ ഉപഹാരം സഹീര്‍ഷായും, വനിതാവേദിയുടെ ഉപഹാരം മിനി ഷാജിയും അരുണ്‍ ശിവന് കൈമാറി.

ചടങ്ങിന്  നവയുഗം നേതാക്കളായ ഷാജി മതിലകം, സാജന്‍ കണിയാപുരം, ഉണ്ണി പൂച്ചെടിയല്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, പദ്മനാഭന്‍ മണിക്കുട്ടന്‍, ബിനുകുഞ്ഞു, വിനീഷ്, മീനു അരുണ്‍, നഹാസ്, ശരണ്യ ഷിബു, മഞ്ജു അശോക്, സൈഫുദ്ദീന്‍, റിയാസ്, കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദല്ല മേഖല രക്ഷാധികാരി സനു മഠത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

നൂറനാട് സ്വദേശിയായ അരുണ്‍ ശിവന്‍ 9 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. മികച്ച പ്രഭാഷകനും സംഘാടകനുമായ അരുണ്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, കലാ, സാംസ്‌ക്കാരികരംഗങ്ങളില്‍ സജീവസാന്നിദ്ധ്യവുമായിരുന്നു.


പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുണ്‍ ശിവന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക