Image

ഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓം

Published on 12 September, 2018
ഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓം
ലോസ്ആഞ്ചെലെസ്: അല്പം വൈകിയാഘോഷിച്ച ഓണം - ശ്രീ നാരായണഗുരു ജയന്തി, കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ലോസ്ആഞ്ചെലെസ് മലയാളികള്‍ മാതൃകയായി. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീ (ഓം )സാണ് ഈ വര്‍ഷത്തെ ഓണം- ശ്രീ നാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലെ വരുമാനം മുഴുവനും പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്തത്.

സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച നോര്‍വാക്കിലെ സനാതനധര്‍മക്ഷേത്രഹാളില്‍ നടത്തിയ ലളിതമായ ആഘോഷങ്ങളുടെ ചിലവുകളെല്ലാം തന്നെ വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഹിച്ചതോടെ പരിപാടിയില്‍ നിന്നുലഭിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസത്തിനു നല്‍കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

രമ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യാഥിതിയായ നിധിന്‍ ഷായും,  ട്രാന്‍സാഡിയഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.യുപട്ടേലും ചേര്‍ന്നു നില വിളക്കു കൊളുത്തിത്തുടങ്ങിയ ആഘോഷങ്ങളില്‍ തിരുവാതിര, ഓണപ്പാട്ട്, ലളിതഗാനം,  ഭരതനാട്യം, ഡാന്‍സ്തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. കേരളത്തിലെ പ്രളയദൃശ്യങ്ങളുടെ വീഡിയോഷോയ്ക്കു ശേഷം കേരളത്തിന്റെ ആദ്ധ്യാത്മിക സാമൂഹിക രംഗങ്ങളില്‍ ശ്രീ നാരായണഗുരുവിന്ടെയും ചട്ടമ്പി സ്വാമികളുടേയും സ്വാധീനത്തെ കുറിച്ച്ജി കെ നായര്‍ സംസാരിച്ചു.  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ സുമനസുകള്‍ക്കു ഓം പ്രസിഡണ്ട് രമ നായര്‍,ഡയറക്ടര്‍ രവി വെള്ളത്തിരി, ജോ സെക്രട്ടറി ജയ് നായര്‍ എന്നിവര്‍ നന്ദി അറിയിച്ചു. പൂര്‍ണമായും ജൈവ വിഭവങ്ങള്‍ മാത്രമുപയോഗിച്ചു,  ജിജു പുരുഷോത്തമനൊരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

മുഖ്യതിഥി നിധിന്‍ ഷാ, സ്പോണ്‍സര്‍മാരായ ബിയു പട്ടേല്‍, റിയല്‍ എസ്റ്റേറ്റര്‍ മാത്യു തോമസ്,  നമസ്തേ പ്ലാസ ഉടമ നന്ദകിഷോര്‍ ചിട്ടിപ്പള്ളി, ഇന്‍ഡോ അമേരിക്കന്‍ കാറ്ററിങ് ഉടമ ജിജു പുരുഷോത്തമന്‍ എന്നിവരെ പൊന്നാടയണിയിച്ചാദരിച്ച പരിപാടിയില്‍ ഓണാഘോഷങ്ങള്‍ വിജയിപ്പിച്ച എല്ലാവര്‍ക്കും സുരേഷ് എഞ്ചൂര്‍ നന്ദി പ്രകാശിപ്പിച്ചു.  
ഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓംഓണാഘോഷം പ്രളയ ബാധിതര്‍ക്കു സമര്‍പ്പിച്ചു ഓം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക