Image

ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്, അറസ്റ്റ് വൈകും

Published on 12 September, 2018
ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്, അറസ്റ്റ് വൈകും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. അതിനാല്‍ തന്നെ തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമേ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി.

ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുന്‍പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക