Image

കന്യാസ്‌ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: എസ്‌ രാമചന്ദ്രന്‍പിള്ള

Published on 12 September, 2018
 കന്യാസ്‌ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: എസ്‌ രാമചന്ദ്രന്‍പിള്ള


ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള . സംസ്ഥാനസര്‍ക്കാരും പൊലീസും ഇക്കാര്യത്തില്‍ അവധാനതയോടെയാണ്‌ നീങ്ങുന്നത്‌. അനവധാനത ഉണ്ടായാല്‍ സത്യം കണ്ടെത്താന്‍ കഴിയാതെ വരും.

ഒരു കുറ്റവാളിയെയും രക്ഷിക്കാന്‍ സിപിഐ എമ്മോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകില്ല. ജലന്ധര്‍ ബിഷപ്പിനെതിരായ ആക്ഷേപത്തില്‍ പൊലീസും സംസ്ഥാന സര്‍ക്കാരും നിയമപരമായ നടപടികള്‍ എടുത്തുവരികയാണ്‌. ഇക്കാര്യത്തില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന്‌ കാലതാമസം ഉണ്ടായിട്ടില്ലെന്ന്‌ എസ്‌ആര്‍പി മാധ്യമങ്ങളോട്‌ പറഞ്ഞു.
Join WhatsApp News
Catholic 2018-09-12 08:00:02
സകല വര്‍ഗീയ വാദികളെയും കൂട്ടി സഭയെ അപമാനിക്കാന്‍ നടക്കുന്ന ഈ സ്ത്രീകളെ സഭയില്‍ നിന്നു തന്നെ പുറത്താക്കണം.
ജിഹാദിയും ആര്‍.എസ്.എസ്. കാരനും ഒക്കെയാണു ഇപ്പോള്‍ സഭയെ വിധിക്കുന്നത്. വ്യക്തി വൈരാഗ്യമാണു ഈ ആരോപണത്തിനു പിന്നിലെന്നു ആര്‍ക്കാണു മനസിലാകാത്തത്‌ 
visvaasi 2018-09-12 08:39:16
സഭക്കെതിരെ സഭാ വിരുദ്ധരുമായി ചേര്‍ന്ന് സമരം നടത്തിയവര്‍ക്ക് പുറത്തേക്കു പോകാം. അവരെ സഭക്കു വേണ്ട. ഇനി അവരുമായി സഭാംഗങ്ങള്‍ സഹകരിക്കരുത്. പുകഞ്ഞ കൊള്ളി പുറത്ത്‌ 
JOHN 2018-09-12 14:27:08
രണ്ടു കാലിലും മന്ത് ഉള്ളവൻ ഒറ്റക്കാലിൽ ഉള്ള ആളെ മന്താ എന്ന് വിളിക്കും പോലെ ആണ് കത്തോലിക്കാ നാമദാരി ഫ്രോങ്കോയെ വിമർശിക്കുന്നവരെ വർഗീയ വാദികൾ എന്ന് വിളിക്കുന്നത്. ഈ സംഭവത്തോടെ ആരാണ് കൂടുതൽ വർഗീയ വാദികൾ എന്ന് പൊതു സമൂഹത്തിനു മനസ്സിലായി. ക്രിസ്ത്യാനി എന്നും പറഞ്ഞു പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ എന്നിട്ടും ഫ്രാങ്കോയെ ചുമലിൽ ഏറ്റി നടക്കാൻ യാതൊരു ഉളുപ്പും ഇല്ലാത്ത കുറെ അല്മെനികൾ, പുരോഹിത അടിമകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക