Image

ശ്രീഅഭയം ' പുനരുദ്ധാരണ പദ്ധതികേരളത്തില്‍ നടപ്പിലാക്കും: ശ്രീശ്രീരവിശങ്കര്‍

Published on 12 September, 2018
ശ്രീഅഭയം ' പുനരുദ്ധാരണ പദ്ധതികേരളത്തില്‍ നടപ്പിലാക്കും:  ശ്രീശ്രീരവിശങ്കര്‍
കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക് ശ്രീശ്രീരവിശങ്കറിന്റെ കൈത്താങ്ങ് .
ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വകയായി 'ശ്രീഅഭയം ' കര്‍മ്മപദ്ധതി സെപ്റ്റംബര്‍ 15 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിതുടങ്ങുമെന്ന് ആര്‍ട് ഓഫ് ലിവിംഗ് കേരളസംസ്ഥാന ചെയര്‍മാന്‍ എസ് .എസ് .ചന്ദ്രസാബു അറിയിക്കുന്നു. 

കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ശ്രീശ്രീരവിശങ്കര്‍ നല്‍കിയ 9.5 കോടി രൂപയുടെ സാധനങ്ങള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തും നിന്നുമുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കിയ സാധനങ്ങള്‍ ഉള്‍പ്പെടെ 14 കോടിയിലധികം രൂപയുടെ സാധനങ്ങളാണ് കേരളത്തിലേക്ക് ആദ്യ ഘട്ടത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ നല്‍കിയത് .

മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകള്‍ക്കൊപ്പം പ്രളയ ബാധിത മേഖലകളായ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ പാണ്ടനാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് 'ശ്രീഅഭയം' പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ആരോഗ്യം , ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനത്തിനായി തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പുകള്‍, ദുരിത ബാധിതരുടെ മാനസിക സംഘര്‍ഷം ലഘൂ കരിക്കുന്നതിനും ,അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാവശ്യമായ ട്രോമാ റിലീഫ് വര്‍ക്ക് ഷാപ്പുകള്‍ ,കൗണ്‍സലിംഗ് തുടങ്ങിയവ കൂടുതലിടങ്ങളില്‍ വ്യാപിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ,ബുക്കുകള്‍ , സ്‌കൂള്‍ ബാഗുകള്‍ തുടങ്ങിയ പഠനസൗകര്യങ്ങള്‍ക്ക് പുറമെ പൊതുശൗചാലയങ്ങള്‍ ,വായനശാലകള്‍ക്കായി പുസ്തകങ്ങള്‍, ടെലിവിഷനും കമ്പ്യുട്ടറും അനുബന്ധ സൗകര്യങ്ങളും നല്‍കും .

പാത്രങ്ങളടക്കമുള്ള ദുരിതാശ്വാസകിറ്റുകള്‍ , വസ്ത്രങ്ങള്‍, വാട്ടര്‍ ഫില്‍ട്ടറുകള്‍ , സൗരോര്‍ജ്ജ പാനലുകള്‍, സൗരോര്‍ജ്ജ വിളക്കുകള്‍ തുടങ്ങി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീശ്രീരവിശങ്കര്‍ വിഭാവനം ചെയ്ത ''ശ്രീഅഭയം 'പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാനചെയര്‍മാന്‍ ചന്ദ്രസാബു വ്യക്തമാക്കുകയുണ്ടായി .കൂടുതല്‍ വിവരങ്ങള്‍ക്ക് 9447463491 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക