Image

പ്രളയക്കെടുതി; സംസ്ഥാനത്തിന്‌ 40,000 കോടിയുടെ നഷ്ടമെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍

Published on 12 September, 2018
പ്രളയക്കെടുതി; സംസ്ഥാനത്തിന്‌ 40,000 കോടിയുടെ നഷ്ടമെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിനുണ്ടായത്‌ 40,000 കോടിയുടെ നഷ്ടമെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍. നഷ്ടത്തിന്റെ കണക്ക്‌ കൃത്യമല്ല. ഇത്‌ ഏകദേശ കണക്കാണ്‌. നഷ്ടം സംബന്ധിച്ച്‌ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പഠനം നടത്തുന്നുണ്ട്‌.

യഥാര്‍ത്ഥ കണക്ക്‌ ലഭിക്കാന്‍ ഇനിയും സമയമെടുക്കും. അപ്പോള്‍ നഷ്ടത്തിന്റെ കണക്ക്‌ ഇനിയും വര്‍ധിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പ്രളയക്കെടുതി സംബന്ധിച്ച്‌ കേന്ദ്രത്തിന്‌ സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത്‌ നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന്‌ ശേഷം ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സഹായമായി ലഭിച്ചത്‌ ആയിരം കോടി രൂപയാണ്‌. നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട്‌ നാളെ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും.

അതേസമയം സംസ്ഥാനത്ത്‌ ഭരണസ്‌തംഭനമുണ്ടെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ജയരാജന്‍ മറുപടി നല്‍കി. മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായതിനാലാണ്‌ മന്ത്രിസഭായോഗം ചേരാത്തത്‌. മുഖ്യമന്ത്രിയോടേ്‌ ചോദിച്ചാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക