Image

യാത്ര (കവിത: ബിജോ ജോസ് ചെമ്മാന്ത്ര)

Published on 12 September, 2018
യാത്ര (കവിത: ബിജോ ജോസ് ചെമ്മാന്ത്ര)
ഈ ദുരിതമൊടുങ്ങുമ്പോള്‍
ഒരു യാത്ര പോകാമെന്ന്..
അശ്രു പൊഴിയുമെന്‍ മിഴികളില്‍
നനയാതെ നിന്‍ മൃദുസ്വാന്തനം
ചലനമറ്റഘടികാരസൂചിയെമറച്ച്
സമയം മാറുമെന്നുംനിന്‍ മൊഴി

ഇഹത്തില്‍ സുഖം മായയെന്നും
സഹനജീവിതംപുണ്യമെന്നും
ഭൂതകാലം കോറിയവികലരൂപങ്ങള്‍
കാലം തിരകളാല്‍ മായ്ക്കുമെന്നും
നവ:സ്വപ്നങ്ങള്‍! നെയ്തുനാളെകള്‍
ചന്തമാംപട്ടുറുമാല്‍ തുന്നുമെന്നും

കാടും കടലും ഈ കനലും കടന്നാല്‍
ദൂരെദുരിതമില്ലാത്തുരുത്തുകള്‍
ഓര്മ്മം വേട്ടയ്ക്കണയാത്താദേശത്ത്
ആദികമിതാക്കളെന്നപോല്‍
മതിയാവോളംപ്രണയിച്ച്
രാപ്പാര്ക്കാ്‌മെന്നുംനിന്‍ മൊഴി

തല കുനിച്ചുമുഖം മറച്ച്
തുടരെനീഓരോന്നുചൊല്ലവേ
വെട്ടിത്തിരിഞ്ഞു ഗൌളികള്‍
ചിലയ്ക്കാതെന്തേമറഞ്ഞിടുന്നു?
എന്‍ മിഴിനീരിന്‍തിളക്കം നിന്നെ
ഉന്മത്തനാക്കുന്നതറിയുന്നു ഞാന്‍

നീരു തേടും വേരായെന്‍ മൌനം
നീയാംമരുഭൂമിതന്‍ആഴങ്ങള്‍ തേടവേ
കൌശലംപുഞ്ചിരി തൂകിവീണ്ടും
കെട്ടിപ്പുണര്ന്നു നിന്‍ മന്ത്രണം
ഈ ദുരിതമൊടുങ്ങുമ്പോള്‍
നമുക്കൊരു യാത്ര പോകാമെന്ന് ...

ബിജോ ജോസ് ചെമ്മാന്ത്ര)
(BijoChemmanthara@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക