Image

എതിര്‍ക്കുന്നവരെ മാനസികരോഗികളാക്കും, കന്യാസ്ത്രീ മഠങ്ങളില്‍ എന്തും സംഭവിക്കാം, തിരിച്ചുവന്നാല്‍ വന്നാല്‍ കുടുംബംപോലും സ്വീകരിക്കില്ല; കന്യാസ്ത്രീകള്‍ പറയുന്നു.

Published on 12 September, 2018
എതിര്‍ക്കുന്നവരെ മാനസികരോഗികളാക്കും, കന്യാസ്ത്രീ മഠങ്ങളില്‍ എന്തും സംഭവിക്കാം, തിരിച്ചുവന്നാല്‍ വന്നാല്‍ കുടുംബംപോലും സ്വീകരിക്കില്ല; കന്യാസ്ത്രീകള്‍ പറയുന്നു.
കണ്ണൂര്‍: കന്യാസ്ത്രീ മഠങ്ങളില്‍ എത്രയോ പേര്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് എക്‌സ് പ്രീസ്റ്റ്‌സ് ആന്‍ഡ് നണ്‍സ് ഫോറം ഭാരവാഹികള്‍. മഠങ്ങളില്‍ എപ്പോഴും എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്നും അവര്‍ പറഞ്ഞു

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. മഠങ്ങളിലെ അവസ്ഥ അതാണ്. പി.സി. ജോര്‍ജിനെ പോലുള്ള ഒരു ജനപ്രതിനിധി പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ പറഞ്ഞതു പ്രതിഷേധാര്‍ഹമാണ്. പള്ളികളില്‍ ഇപ്പോള്‍ സംസാരിക്കുന്നതു സഭകളെക്കുറിച്ചുമാത്രമാണ്. യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും സമയമില്ല. സഭാ നടപടികളെ ആരെങ്കിലും ചോദ്യംചെയ്താല്‍ അവരെ പിന്നീട് അവിടെ നിര്‍ത്തില്ല. ചോദ്യംചെയ്യുന്നവരെ ദ്രോഹിക്കും. ആദ്യം സഭാതലത്തില്‍തന്നെ അപവാദ പ്രചാരണം നടത്തും. ചിലരെ മരുന്നു കൊടുത്തു മാനസികരോഗിയാക്കി മാറ്റും. പിന്നീട് പാലിയേറ്റീവ് കെയറിലാക്കി അവസാനം ഇല്ലാതാക്കും. പല കന്യാസ്ത്രീകള്‍ക്കും പ്രതികരിക്കാന്‍പോലും സാധിക്കാത്ത സാഹചര്യമാണ്. നാട്ടില്‍ വന്നാല്‍ കുടുംബംപോലും സ്വീകരിക്കില്ല. പ്രതികരിക്കാന്‍ പറ്റാത്തതിനാലാണ് പല കന്യാസ്ത്രീകളും മഠങ്ങളില്‍ കഴിയുന്നത്.

 ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി കത്തിനില്‍ക്കുമ്പോഴാണ് മറ്റൊരു കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചാല്‍പോലും ഒരു സന്യാസിനി ആത്മഹത്യചെയ്യാന്‍മാത്രം പ്രതീക്ഷയില്ലായ്മയിലേക്കു തകരാന്‍ പാടില്ല. കേരളത്തിലെ സഭകളുടെ ചരിത്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം നൂറിലധികം വരും. ഈ ദുരൂഹമരണങ്ങളില്‍ പലതിലും അന്വേഷണം എങ്ങുമെത്തിയില്ല. അധികാരസ്ഥാനങ്ങളില്‍ വരെ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലമായ സഭകളായിട്ടുപോലും അന്വേഷണത്തിനുവേണ്ടി ഒരു ചെറുവിരല്‍പോലും അനക്കിയില്ല. 
 1987 ജൂലൈ ആറിനു കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്റയുടെ മരണമായിരുന്നു ഒരു കന്യാസ്ത്രീ ദുരൂഹമായി മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം. എന്നാല്‍, ഈ കേസിന്റെ അന്വേഷണത്തെക്കുറിച്ച് ഇന്ന് ആര്‍ക്കും അറിവില്ല. ദുരൂഹമരണങ്ങള്‍ ആത്മഹത്യയും സ്വാഭാവികമരണവുമായി എഴുതിത്തള്ളാന്‍ പലരും ഇറങ്ങിത്തിരിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് പലതും പുറത്തുവന്നത്. മരണങ്ങള്‍ മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭ ഒതുക്കിത്തീര്‍ത്തതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്അവര്‍ പറഞ്ഞു.

Join WhatsApp News
ഹിറ്റലര്‍ മാത്രം അല്ല ജെര്‍മനിയില്‍ 2018-09-13 05:13:32
More than 3,600 children in Germany were assaulted by Roman Catholic priests between 1946 and 2014, a leaked report has revealed.
https://www.bbc.co.uk/news/world-europe-45500072 #BadChurch
euയൂറോപ്യന്‍ പള്ളികള്‍ പൂട്ടുന്നത്  എന്താണ് എന്ന് മനസ്സില്‍ ആയോ 
andrew
അവരെ തടയരുത് 2018-09-13 05:19:12

അവൾ നീ തന്നെ

അച്ചടക്കത്തിന്റെ മതചിഹ്നങ്ങളായി കരുതപ്പെടുന്ന കന്യാസ്ത്രീകൾ പോലും മഠങ്ങളുടെ ഇരുമ്പു വാതിൽ തുറന്ന് നീ തീക്കായി തെരുവിലിറങ്ങുന്ന വർത്തമാനകാലത്ത് സ്ത്രൈണ ആത്മീയതയുടെ വക്താവായ ഡോ.റോസി തമ്പി ഒരു കവിതയിലൂടെ സമൂഹത്തോടു പറയുന്നു.

എന്നെ തടഞ്ഞു നിർത്താതിരിക്കുക.

മഗ്ദലേന മറിയത്തെക്കുറിച്ച് 
പഠനങ്ങളുടെ വെളിച്ചത്തിലുള്ള ആധികാരികമായ കവിത.

സ്ത്രീയും കൂടെ ചേരാതെ ആത്മീയത പൂർണ്ണമാകില്ലെന്ന് ഈ കവിത ഉറക്കെ വിളിച്ചു പറയുന്നു.

'ചെറ്റകളെ പിതാവ് എന്നും നേതാവ് എന്നും വിളിക്കുന്ന മലയാളി എന്ന് നന്നാവാന്‍'

andrew 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക