Image

കേരളത്തിന്റെ ദുഖം പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തൂന്നു

Published on 12 September, 2018
കേരളത്തിന്റെ ദുഖം പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തൂന്നു
ന്യു യോര്‍ക്ക്: ചികില്‍സക്കു വന്നതാണെങ്കിലും പ്രളയ കെടുതിയിലുള്ള കേരള ജനതയെപറ്റി സദാ മാത്രം ചിന്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യു യോര്‍ക്കില്‍ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കും.

ഇരുപതാം തീയതി വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം. ഈ വിഷമ ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ താല്പര്യമുള്ളവും അതിനു കെല്പുള്ളവരുംഅടങ്ങുന്ന സദസിലാണുഭാവി പരിപാടികള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുക.

കഴിയുന്നത്ര ധനസമാഹരണമാണു കേരളത്തിനു ഇപ്പോള്‍ വേണ്ടത്. ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ വിവരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരു മാസത്തെ ശമ്പളം നല്കിയാണു ദുരിതാശ്വാസത്തില്‍ പങ്കു ചേരുന്നത്. അമേരിക്കന്‍ മലയാളികളും സൗമനസ്യം കാട്ടേണ്ട സമയമാണിത്.

ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചിക്കുന്നു.

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു തുക സ്വീകരിക്കില്ല. അതു പോലെ ചടങ്ങില്‍ ഫോട്ടോ സെഷനും ഉണ്ടാവില്ല. 
ഫൊക്കാന ഫോമ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.

മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികില്‍സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു
Join WhatsApp News
ലാല്‍ സലാം നാരദന്‍ 2018-09-13 11:17:28
അദേഹത്തിന്റെ ആരോഗ്യം കൂടി നിങ്ങള്‍ പരിഗണിക്കണം. റബര്‍ പട്ടയുടെ വണ്ടി അടിച്ചു നടന്ന നേതാക്കള്‍, അവരുടെ സര്‍വ വിജ്ഞാന ചര്‍ച്ച, പല പോസില്‍ ഉള്ള ഫോട്ടോകള്‍ ഇതൊക്കെ കൊണ്ട് അദേഹത്തെ കഷ്ട പെടുത്തരുത്. പിരിച്ച പണം നാട്ടില്‍ കൊണ്ട് പോയി വീതിക്കാനുള്ള ആരോഗ്യം മിച്ചം ഇട്ടേക്കണേ 
Malayali 2018-09-13 22:36:30
ആരാ ഇഇഇ ന്യൂസ് എഴുതിയതു ?? ഇത് മുഖ്യമന്ത്രിയെയാണ്  അമേരിക്കൻ മലയാളികളെയും ഒരു പോലെ കളിയാക്കുന്നതാണ് ! "സാമ്പത്തികമായി സഹായിക്കുവാൻ കെൽപ്പുള്ളവർ വന്നാൽ മതിയെന്ന് !! അതായതു പണം ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ കാണാണ് വരേണ്ട പോലും !!!
കഷ്ടം !!
മുഖ്യമന്ത്രിയുടെ പേര് കളയാൻ കുറെ കൂതറ പാർട്ടിക്കാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക