Image

നഴ്‌സിനെ പീഡിപ്പിച്ചെന്ന കേസ്‌; ഡോക്ടറെ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു

Published on 13 September, 2018
നഴ്‌സിനെ പീഡിപ്പിച്ചെന്ന കേസ്‌; ഡോക്ടറെ  അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു


തലശ്ശേരി: പീഡനക്കേസില്‍ പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപകമായി ആക്ഷേപങ്ങളും പരാതികളും ഉയരുന്നതിനിടെ കുറ്റാരോപിതനെതിരെ നടപടിയെടുത്ത്‌ തലശ്ശേരി പോലീസും തടിയൂരി. സ്വകാര്യ ആശുപത്രിയിലെ പരിശോധനാ മുറിയില്‍ പീഡിപ്പിച്ചെന്ന നഴ്‌സിന്റെ പരാതിയില്‍ പ്രതിയായ ഡോക്ടറെ തലശ്ശേരി പോലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു.
തലശ്ശേരി ജൂബിലി റോഡിലുള്ള റോയല്‍ മലബാര്‍ ഹോസ്‌പിറ്റലിലെ ശിശുരോഗ വിദഗ്‌ധന്‍ ഡോ.സന്തോഷിനാണ്‌ മാനഭംഗക്കേസില്‍ ജാമ്യം നല്‍കിയത്‌. പോലിസ്‌ കേസെടുത്തതിനെ തുടര്‍ന്ന്‌ കോടതിയെ സമീപിച്ച ഡോക്ടര്‍ക്ക്‌ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ ടി ഇന്ദിര ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 3ന്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ ആഴ്‌ചകള്‍ക്ക്‌ ശേഷം ഡോക്ടര്‍ പോലീസില്‍ ഹാജരായിരുന്നത്‌.

പീഡനക്കേസിലെ പ്രതിയായ ഡോക്ടറെ പോലീസ്‌ ചോദ്യം ചെയ്യാന്‍ പോലും വിളിക്കാതത്‌ ഒത്തുകളിയാണെന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ്‌ ഇദ്ദേഹം കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഹാജരായത്‌. ഡോക്ടരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കഴിഞ്ഞ ജൂണ്‍ മാസം 11ന്‌ ജോലിയില്‍ പ്രവേശിച്ച നഴ്‌സ്‌ സംഭവത്തിന്‌ ശേഷം ജൂലൈ 18ന്‌ ജോലി രാജിവെച്ചിരുന്നു. എന്നാല്‍ യുവതിയുടെ സര്‍ഫിക്കറ്റുള്‍പ്പെടെ ഡോ. സന്തോഷ്‌ അവിടെ തടഞ്ഞ്‌ വെച്ചിരുന്നുവത്രെ. സംഭവം ഭര്‍ത്താവിനോടുള്‍പ്പെടെ പറഞ്ഞതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക്‌ തയ്യാറായ ഡോക്ടര്‍ പിടിച്ചുവെച്ച സര്‍ഫിക്കറ്റുകള്‍ മടക്കി നല്‍കുകയും ചെയ്‌തു.

നഴ്‌സിന്റെ പരാതി പ്രകാരം ദേഹത്ത്‌ ദുരുദ്ദേശത്തോടെ സ്‌പര്‍ശിച്ചുവെന്നതിന്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ വകുപ്പ്‌ പ്രകാരമാണ്‌ തലശ്ശേരി പോലീസ്‌ കേസെടുത്തിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക