Image

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് വി.ടി.ബല്‍റാം

Published on 13 September, 2018
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് വി.ടി.ബല്‍റാം
 ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് വി.ടി.ബല്‍റാം എം.എല്‍.എ ആരോപിച്ചു. നല്ല രീതിയില്‍ മുന്നോട്ട് പോയ അന്വേഷണം ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടു. ഇരയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാട് തന്നെ ഇതിന് ഉദാഹരണമാണ്. ഇതുപോലൊരു കൊടുംകുറ്റകൃത്യത്തില്‍ പോലും മതസമുദായ സമ്മര്‍ദ്ദ ശക്തികള്‍ക്ക് കീഴടങ്ങിയ ശേഷം മതിലുകളില്‍ വര്‍ഗീയത തുലയട്ടെ എന്നെഴുതിയിട്ട് കാര്യമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം
ബിഷപ്പ് ഫ്രാങ്കോ എന്ന കുറ്റാരോപിതനെ ഇതുവരെയും അറസ്‌റ്റ് ചെയ്യാതെ സംരക്ഷിച്ചു നിര്‍ത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയേയും നിയമവാഴ്ചയെത്തന്നെയും ഓരോ നിമിഷവും അവഹേളിച്ചുകൊണ്ടാണ് കടന്നു പോവുന്നത്. ആദ്യഘട്ടത്തില്‍ സാമാന്യം നല്ല നിലയില്‍ മുന്നോട്ടു പോയി എന്ന് അനുമാനിക്കപ്പെട്ടിരുന്ന അന്വേഷണം രാഷ്ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സര്‍വൈവറുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പറയുന്നത് അന്വേഷണത്തിന്റെ ട്രാക്ക് തെറ്റുന്നതിന്റെ സൂചനയാണ്. ഇതിന് സംസ്ഥാന സര്‍ക്കാറും ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടതുണ്ട്.

ഇതുപോലൊരു കൊടും കുറ്റകൃത്യത്തിന്റെ കേസില്‍പ്പോലും മതസമുദായ സമ്മര്‍ദ്ദ ശക്തികള്‍ക്ക് കീഴടങ്ങിയിട്ട് പിന്നെ മതിലുകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്നെഴുതി വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അദ്ദേഹത്തിനേയും അവയവപ്പെരുപ്പ മാഹാത്മ്യത്തെക്കുറിച്ച്‌ ഹലേലുയ പാടുന്ന ഭക്തസംഘത്തേയും ആരെങ്കിലും ഒന്ന് ഉപദേശിച്ച്‌ ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണ്‌
Join WhatsApp News
Some young boy 2018-09-13 18:30:06
Father Manuel La Rosa-Lopez, accuses#d of abusing teenagers while serving as a priest at Sacred Heart Church, bonds out of jail. coverage:
{ some young boy- a priest went to an elite Chinese restaurant, customers were ordering in Chinese. The priest had no knowledge of Chinese, so he placed his order in Heavy Chinese nasal accent- ''some young boy''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക